സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/22046 environment2.JPG

13:31, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാഘോഷം - ജൂൺ - 5

ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ്.സെബാസ്റ്റ്യൻസ്.സി.ജി.എച്ച്.എസ് സ്കൂളിൽ 9.30 ന് പരിപാടികൾ ആരംഭിച്ചു. ഭക്തിജനകമായ പ്രാത്ഥന ഗീതത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രതിജ്ഞ സ്കൂളിൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ സരിത പുലിക്കോട്ടിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ചൊല്ലി കൊടുത്തു. കുട്ടികൾ അത് ഏറ്റു ചൊല്ലി. പരിസ്ഥിതി ദിനാത്തോടനുബന്ധിച്ച് വൃക്ഷതൈ വിതരണവും ഹെഡ് മിസ്ട്രസ് നിർവഹിച്ചു. പരിസ്ഥിതി ദിനാത്തിന്റെ പ്രാാധാന്യം വിളിച്ചോതിക്കൊണ്ട് കുമാരി അമലേന്ദു പ്രസംഗിച്ചു. വിദ്യർത്ഥികൾ പല വർണ്ണങ്ങളിൽ നിർമ്മിച്ചു കൊണ്ടുവന്ന പ്ലകാർഡുകൾ ഉയർത്തി പിടിച്ച് മുദ്രാവാക്യം മുഴക്കി റാലി നടത്തി.എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്കും മാസിക വിതരണം ചെയ്തുകൊണ്ടും, പരിസഥിതിയുടെ പ്രാധാന്യം പ്രചരിപ്പിച്ചും ദേശീയ ഗാനത്തോടെ ദിനാഘോഷത്തിനു സമാപനമിട്ടു.