= എൻ സി സി ആർമി=
ഒരു രാജ്യത്തിന്റെ ഭാവിയും പുരോഗതിയും നിശ്ചയിക്കുന്നത് വളർന്നുവരുന്ന വിദ്യാർത്ഥികളും യുവ ജനങ്ങളുമാണ്.നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളിൽ മതിയായ ദിശാബോധവും അച്ചടക്കവും സാമൂഹ്യബോധവും വളർത്തിയെടുക്കുന്നതിന് 9 കേരളഗേൾസ് ബെറ്റാലിയൻ എൻ സി സി കോഴിക്കോടിന്റെ 55ാമത് ട്രുപ്പ് നമ്മുടെ സ്ക്കുളായ മാലൂ൪ ജി എച്ച് എസ് എസിലുണ്ട്.100 കേഡററു്കുളുള്ള ട്രൂപ്പ് സ്കൂളിലെ അച്ചടക്കംപാലിക്കുന്നതികുന്നതിനോടപ്പം വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും ശക്തമായ ഇടപ്പെടലുകൾ നടത്തുന്നു.എല്ലാ ശനിയാഴ്ച്ചകളിലുംപരേഡ് നടത്തുന്ന കേഡറ്റുകൾ വർഷത്തിൽ 10 ദിവസത്തെ കേമ്പിൽ പങ്കെടുക്കുന്നു. ട്രക്കിങ്,വ്യദ്ധസദന സന്ദർശനം, യോഗ,പരിസരശുചികരണം,സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വളന്റിയെഴ്സ് ഡ്യൂട്ടിഎന്നിവ ഈ കേഡറ്റുകൾ നിർവ്വഹിക്കുന്നുണ്ട്. മാത്രമല്ല റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്രദിനം എന്നീ ദിവസങ്ങളിൽ ഈ കേഡറ്റുകൾ പരേഡിൽ പങ്കെടുത്ത് അതികാരികളില് നിന്നും സെല്ല്യുട്ട് സ്വീകരിക്കാറുണ്ട്.
' ,
' ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് മരത്തൈകൾ നട്ടു. സ്കൂളിന്റെ ശൂചീകരണപ്രവർത്തനങ്ങളിലുും ഗാന്ധിജയന്തിയുടെ ഭാഗമായിട്ടുള്ള പഞ്ചായത്ത് പരിസരശുചീകരണത്തിലും എൻ സി സി കേഡറ്റുകൾ പങ്കെടുക്കാറുണ്ട്. കേരളത്തെ പ്ലാസ്റ്റിക് വിമുക്തമാക്കിയതിന്റെ ഭാഗമായി സ്കൂളിനെയും പഞ്ചായത്തിനേയും പ്ലാസ്റ്റിക് നിർമ്മാർജനത്തിന് സഹായിച്ചു. യുദ്ധവിരുദ്ധറാലിയിലും റിപബ്ലിക്ക് ദിന റാലിയിലും പങ്കാളികളായി. വൃദ്ധരെ സാന്ത്വനിപ്പിക്കുവാൻ വേണ്ടി വൃദ്ധസദനങ്ങൾ സന്ദർശിക്കാറുണ്ട്. കായികദിനത്തിലും സ്കൂൾ കലോത്സവങ്ങളിലും എൻ സി സി കേഡറ്റുു കൾ സേവനം ചെയ്യാറുണ്ട്.