എച്ച് എഫ് സി ജി എച്ച് എസ് തൃശ്ശൂർ/എന്റെ ഗ്രാമം
കേരളം|കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ പട്ടണം തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്. ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരംആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ് നഗരശില്പി.
കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു ഹിന്ദുക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്‍കാട് മൈദാനം റോം|റോമിലെ ബസലിക്ക|ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച 'പുത്തന്‍പള്ളി|പുത്തന്‍ പള്ളിയും' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്. ജില്ലയിലെ പ്രമുഖ മുസ്ലിം പള്ളിയാണ് കൊടുങ്ങല്ലൂര്‍ ആകാശവാണി|ആകാശവാണിയുടെ(ആള് ഇന്‍ഡ്യാ റേഡിയോ) തൃശ്ശൂര്‍ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവര്‍മ്മപുരം രാമവര്‍മ്മപുരത്തുള്ള കേന്ദ്രത്തില്‍ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണി ആകാശവാണിയുടെ തൃശ്ശൂര്‍ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ റേഡിയോ ശ്രോതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏറ്റവും അടുത്ത കടല്‍ തീരം വാടാനപ്പള്ളി കടല്‍ തീരം ആകുന്നു.
ഗതാഗത സൗകര്യങ്ങള്‍
റോഡ് മാര്‍ഗ്ഗം: തൊട്ടടുത്ത് കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരിലേക്ക് എത്തിച്ചേരാം. നാഷണല്‍ ഹൈ വേ 47 തൃശ്ശൂരില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴി കടന്നു പോകുന്നു. മണ്ണുത്തി ബൈപ്പാസ് വഴിക്ക് തൃശ്ശൂര്‍ നഗരത്തില്‍ എത്തിച്ചേരാവുന്നതാണ്. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്.ആര്.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്.
റെയില്‍ മാര്‍ഗ്ഗം: തൃശ്ശൂര്‍(തൃശ്ശൂര്‍ ജംഗ്ഷന്) റെയില്‍ വേ സ്റ്റേഷന് കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ്. തൃശ്ശുരിന്റെ പ്രാന്തപ്രദേശത്ത് പൂങ്കുന്നം എന്ന ഒരു സ്റ്റേഷനും ഉണ്ട്. പാസഞ്ചര്‍ വണ്ടികളും, ചുരുക്കം എക്സ്പ്രസ്സുകളും ഇവിടെ നിര്‍ത്താറുണ്ട്. ഗുരുവായൂര്‍ക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത് ഈ സ്റ്റേഷനില്‍ വെച്ചാണ്.
വിമാന മാര്‍ഗ്ഗം: തൃശ്ശുരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാന താവളം നെടുമ്പാശ്ശേരിയില്‍ ഉള്ള കൊച്ചിന് അന്താരാഷ്ട്ര വിമാന താവളം ആണ്. അവിടെ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരില്‍ എത്തിച്ചേരാന്‍ സാധിക്കും.
നവജ്യൊതി വിദ്യാലയങ്ങള്‍
- ഹോളി ഫാമിലി കോണ്‍ വെന്റ് ഗേള്‍സ് സ്കൂള്‍
- ബെത്ലെഹം ഗേള്‍സ് ഹൈസ്കൂള്‍, മുക്കട്ടുകര
- ഐ.ജ്.ഗ്.ഹ്.സ്.അരനട്ടുകര
- ല്‍.ഫ്.ക്.ഗ്.ഹ്.സ്.ഒലരിക്കര
- .
ക്രമസമാധാനം/രക്ഷാ പ്രവര്‍ത്തനം
100 ആണ് പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോണ്‍ നമ്പര്‍.തൃശ്ശുര്‍ ടൗണ്‍ ഈസ്റ്റ് (ശക്തന് തമ്പുരാന് ബസ് സ്റ്റാന്റിനു സമീപം), തൃശ്ശുര്‍ ടൗണ്‍ വെസ്റ്റ് (അയ്യന്തോള്‍) തുടങ്ങി രണ്ടു സ്റ്റേഷന് പരിധികളിലായി തൃശ്ശുര്‍ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ക്കു കീഴിലായി ഒരു സബ്-ഇന്‍സ്പെക്ടറുടെ ചുമതലയില്‍ ഗതാഗത വിഭാഗവും (ട്രാഫിക്ക്) പ്രവര്‍ത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോള് റൂമിന്റെ ഭാഗമായി പട്രോളിങ്ങ് ജീപ്പുകളും (ഫ്ലയിംഗ് സ്കാഡ്), മോട്ടോര്‍ സൈക്കിളുകളും (റേഞ്ചര്‍ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത് ചുറ്റുന്നു.
101 ആണ് അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോണ്‍ നമ്പര്‍. ഒരു അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍, ഒന്നിലധികം സ്റ്റേഷന് ഓഫീസര്‍ മാരെ ഉള്‍പെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂര്‍ ശക്തന് തമ്പുരാന് ബസ് സ്റ്റാന്‍ഡിന് സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തില്‍ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്.
ഫലകം:Kerala ഫലകം:Topics related to Thrissur ഫലകം:തൃശ്ശൂര്‍ ജില്ല