എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം
ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്.ന്റെ നേതൃത്തിലുള്ള പത്രാധിപസമിതിയാണ്.
സ്വാതന്ത്ര്യദിനാഘോഷം 2018
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30ന് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ പതാകയുയർത്തി. തുടർന്ന് സ്ക്കൂൾ ഹാളിൽ സ്വാതന്ത്ര്യദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ഉഷാ മണികണ്ഠൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ. എസ്. എസ്. വാളണ്ടിയർമാരും, ഗൈഡുകളും ദേശഭക്തിഗാനം ആലപിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ യോഗനടപടികൾ അവസാനിച്ചപ്പോൾ കുട്ടികൾക്ക് മധുരം നൽകി.
വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സിന്റെയും ജൂനിയർ റെഡ്ക്രോസിന്റെയും ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കദുരിതവും മഴക്കെടുതിയും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ, ഗൈഡ്സ് ക്വാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി, ജൂനിയർ റെഡ്ക്രോസിന്റെ ചുമതല വഹിക്കുന്ന ശ്രീമതി ശൈലജാദേവി എന്നിവരാണ് നിത്യോപയോഗസാധനങ്ങൾ ശേഖരിക്കുന്നതിന് നേതൃത്വം നൽകിയത്. ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്നതിനായി ഇവ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഏൽപ്പിക്കും..
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി
പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ ശ്രീ കര്യൻ ജോസഫ് ആണ്.
സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി. ഹൈസ്ക്�