ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

|

സിസ്റ്റർ ജോസ്ഫിൻ

||

ഇമെൽഡ പീറ്റേഴ്സ്. സി










2.ഇമെൽഡ പീറ്റേഴ്സ്


                      വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത് 

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേ‍ർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/41068).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. കൊല്ലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ കണ്ണൻ മാഷ് പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


Sl.No Ad.No പേര്


1 34056
2 34098
3 34099
4 34133
5 36602
6 34215
7 35803
8 34723
9 34704
10 34619
11
12 34616
13 34598
14 34592
15 34572
16 34571
17 34561
18 37486
19 34494
20 34509
21 34486
22 34461
23 34454
24 34407
25 34400
26 34382
27 34374
28 34353
29 34344
30 34313
31 34300 [[
32 34281
33 34236
34 34232
35 34216
36 35090
37 34208 [[
38 34176
39 34173 [
40 34148

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ജൂൺ ഇരുപതു തിങ്കൾ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ സിസ്റ്റർ ജോസ്ഫിൻ ,ഇമെൽഡ പീറ്റേഴ്സ് എന്നിവരോടൊപ്പം സ്കൂൾ എെടി കോ‍ഡിനേറ്ററും ജോയിന്റ് എെടി കോ‍ഡിനേറ്ററും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്

  • ഡെസ്ക്ടോപ്പ്
  • പ്രിന്റർ
  • സ്കാനർ
  • ലാപ്ടോപ്പ്
  • പ്രൊജക്ടർ
  • ടാബ്‌ലറ്റ്

ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ തെരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും 19 മാർക്കോടുകൂടി സ്കാനർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 17 മാർക്കോടുകൂടി ടാബ്‌ലറ്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു . |}

ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഒന്ന്ശനിയാഴ്ച രാവിലെ

ഒൻപതു മുപ്പതിന് കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറ്‍‌‍ ക്ലാസ്ന തുടങ്ങി . 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, കൈറ്റ് മിസ്ട്രസ്സുമാരും

പരിശീലനത്തിൽ പങ്കെടുത്തു.


ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തല ഏകദിന പരിശീലന ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച സ്കൂൾ എെടി ലാബിൽ നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ആർ പി സിസ്റ്റർ ജോസ്ഫിൻ

നിർവഹിച്ചു. തുടർന്ന് കൃഷ്ണവേണി ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു. കൈറ്റ് മിസ്ട്രസ് ഇമെൽഡ പീറ്റേഴ്സ്കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

ജൂലൈ മാസത്തിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ എസ്എെടിസി യും ലിറ്റിൽകൈറ്റ് മിസ്ട്രസായ സിസ്റ്റർ ജോസ്ഫിൻ പരിശീലനം നൽകി .

കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന

ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന

തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.

സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് എട്ടാംതീയതി സ്കൂൾ എെടി ലാബിൽ നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും 35 അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു. സ്കൂൾമാഗസിൻ നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു.