ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ
അമ്മമാർക്കുള്ള കൈപുസ്തകം
വിദ്യാഭ്യാസ മുന്നേറ്റത്തിന് വെളിച്ചമായ് വഴികാട്ടി. അമ്മമാർക്കുള്ള കൈപുസ്തകം എന്ന രീതിയിലായിരുന്നു ഇത് രൂപകല്പന ചെയ്ത്.അഞ്ച് ദിവസം അഞ്ച് മണിക്കൂർ പഠന പദ്ധതിയിൽ അരികോട് ഡി.എഡ്.കേന്ദ്രത്തിലെ അധ്യാപക വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.കോ-ഓഡിനേറ്റർ അബ്ദുൾ അസീന്റെ നേതൃത്വത്തിൽ അധ്യാപകരായ മുനവിർ, അഷ്‌റഫ്, ഹുസൈൻ, അബ്ദുൾ നാസർ, ലക്ഷ്മണൻ, ടോമി തോമസ്, രേഖകൃഷ്ണൻ മോഹനകുമാരി സലീമത്ത് എന്നിവർ പരിപാടിയിൽ പങ്കാളികളായി. ഹൈസ്കൂൾ അധ്യാപകനായ സുരേഷ് ബാബു ചീഫ് എഡിറ്ററും സലീം വലിയപറമ്പ എഡിറ്ററുമായാണ് പുസ്തകം പുറത്തിറക്കിയത്.