വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

12:37, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ)
                     എൻെറ വിദ്യാലയം
 വിദ്യയാം അമ്മ വസിക്കുന്നാലയം , എൻെറ  കൊച്ച‌ു വിദ്യാലയം 
 അറിവിൽ വർണ്ണമായ് നിറഞ്ഞ‌ു നിൽക്ക‌ും , എൻ സ്നേഹ വിദ്യാലയം ,
 നിറയ‌ുമീ ഭ‌ൂവിൽ ആദ്യമ‌ുണര‌ുന്ന, എൻ വർണ്ണ വിദ്യാലയം,
 നൻമയാം പാതയിൽ എന്നെ നയിക്ക‌ും ,എൻ ശ്രേഷ്ഠ ഗ‌ുര‌ുനാഥൻ
 വിദ്യ തൻ നിറക‌ുടം മ‌ുന്നിൽ ത‌ുറന്നയെൻ വിദ്യാലയം.


                                                 ഓണം
 ഒാണം ബഹതല സ്പപർശിയായ ഒര‌ു യാഥാർഥമാണ് .എല്ലാം ജീവിത വ്യാപാരങ്ങളില‌ും ഇടം പിടിക്ക‌ുകയ‌ും എല്ലാ ജനവിഭാഗങ്ങളെയ‍ും ഉൾക്കൊള്ള‌ുകയ‌ും   എല്ലാ ഇന്ദ്രിയങ്ങളെയ‌ും തൃപ്‌തിപ്പെട‌ുത്തുകയും  ചെയ്യുന്നു എന്നത് ഓണത്തിൻെറ മാത്രം സവിശേഷതയാണ് . ഒരു ആഘോഷം എന്നതിലുപരി  ഏതോ വിദൂരഭൂതകാലത്തിൽ പുലർന്ന് , പൊലിഞ്ഞുപോയ നൻമയുടെയും സമൃദ്ധിയുടെയും സുവർണകാലത്തിൻെറ വീണ്ടെടുപ്പായിട്ടാണ് നമ്മൾ ഓണത്തെ കാണുന്നത് . ആചാരങ്ങൾ ,അനുഷ്‌ടാനങ്ങൾ, വിനോദങ്ങൾ, നാടോടി വാങ്മയങ്ങൾ ,സാഹിത്യര‌ൂപങ്ങൾ, കലകൾ തുടങ്ങി ജീവിതത്തിൻെറ ,ഒട്ടുമിക്കമേഖലകളിലും ഓണത്തിൻെറ സ്വാധീനം കാണാം. ഇതിനെക്കാളോക്കെ  ഉപരി കാർഷികവൃത്തിയിമായി ഓണത്തിനുള്ള സ്ഥായിയായ ബന്ധമാണ് ഏറ്റവും ശ്രദ്ധേയമാകുന്നത് . പ്രകൃതിക്ഷോഭവും ദുരന്തവും ഓണപ്പോലിമയ്ക് മങ്ങലേൽപ്പിട്ടുവെങ്കിലും ,ഓണത്തിൻെറ തിരക്കൊഴിയാത്ത ചിട്ടവട്ടങ്ങളിലൂടെ  പതിയെ മുന്നേറുമ്പോൾ പഴയ സ്‌മരണ യിലും ആ നല്ല കാലത്തെ വീണ്ടെടുക്കാം . 
     ആ കാലത്തെ വിണ്ടെടുക്കാം പാട്ടെത്ര  പാടിയാലും ഓണത്തിൻെറ ശീലുകൾക്ക് ചന്തവും ചേലും   ഒന്നു വെറെ തന്നെ എന്ന് കവി പാടിയത് ഓർക്കാം,
          "എത്ര ശീലുകൾ പാടി നമ്മളെന്നാലോണത്തെ 
         പ്പറ്റി മൂളിയ പാട്ടിൻ മാധുരി വേറൊന്നല്ലോ"
  മനസ്സിലും  വിചാരധാരകളിലും മൂർത്തമായ ഗുഹാതുരതയുടെ  മധുരനൊമ്പരങ്ങൾ ഉണർത്തി പൊന്നാവണിപ്പുക്കൾ വിടരുന്ന ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും  ചങ്ങനാശ്ശേരി St Anne's കുടുബത്തിൻെറ  ഹൃദയം നിറഞ്ഞ ഓണശംസകൾ.
                                    നമ‌ുക്കറിയാൻ  !  !  !
  എഴുത്തു മലയാളം പുതിയപുതിയ സങ്കേതങ്ങളിലൂടെ വിശ്വസാഹിത്യത്തിൻെറ ഗാലറികളിൽനിന്നു  കയ്യടിഏറ്റുവാങ്ങമ്പോൾ മലയാളികൾ  മറക്കാതിരിക്കേണ്ട പേരാണ് അറ്റലിയിൽ നിന്നെത്തിയ ഫാ. ക്ലെമൻ് പിയാനിയസ് എന്ന വൈദികൻെറ  പേര് , മലയാള ലിപി  ആദ്യമായി അച്ചടിക്കാൻ മുൻകൈയോടുത്തു. ജർമ്മകാരൻ ഹെർമ്മൻ ഗെർമൻ ഗുണ്ടർട്ടെങ്കിൽ ,മലയാളഭാഷയിലെ ആദ്യ സമ്പൂർണ പുസ്തകത്തിൻെറ പിറവിക്കു പിന്നിൽ ഈ ഇറ്റലിക്കാരൻെറ കഷ്‌ടപ്പാടുകളാണ്.
      1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ്  പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര്  സ്വീകരിച്ചത്. 1733 അദ്ദേഹം

"33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.