ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ജൂനിയർ റെഡ് ക്രോസ്-17

17:42, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനം)

ജൂനിയർ റെഡ് ക്രോസ്
JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്.
നാളേയ്ക്കായ് ഒരു തണൽ>br/> നാളത്തെ വേനലിനെ അതിജീവിക്കാൻ യൊരു തൈ ഇന്നേ നടുക എന്ന സന്ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് പരിസ്ഥിതിക്ലബ്ബംഗങ്ങളോടൊപ്പം ജൂനിയർ റെഡ് ക്രോസ്സും രംഗത്തിറങ്ങി. സ്കൂൾ പരിസരം തണൽ പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നടുകയും സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും അവർ പ്രതിജ്ഞ ചെയ്തു.