സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
| സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് | |
|---|---|
![]() | |
| വിലാസം | |
നെല്ലിമൂട് 695524 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 27 - ജനുവരി - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04712261060 |
| ഇമെയിൽ | scghs44013@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44013 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലിസമ്മ റ്റി. ജെ |
| അവസാനം തിരുത്തിയത് | |
| 12-08-2018 | Scghs44013 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി.
ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആർ എന്നിവരും എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവർത്തിക്കുന്നു
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 10 E ലെ പ്യാരിജ എസ് ലാൽ സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. 34 ഹൈസ്ക്കൂൾ ക്ലാസുകളും ഹൈടെക് ആണ്. സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്
- യുവജനോത്സവം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു
സയൻസ് ക്ലബ്ബ്
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
എക്കോ ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു
2018-19 ലെ പ്രവർത്തനങ്ങൾ
2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1 ന് ആഘോഷപൂർവ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികളെ ചന്ദനക്കുറി തൊട്ട് മെഴുകുതിരികൾ നൽകി ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. കെ ആൻസലൻ എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ. കാഞ്ഞിരംകുളം ഗിരി ആശംസപ്രസംഗം നടത്തി.തുടർന്നു കുട്ടികൾക്ക് മധുരം നൽകി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
പരിസ്ഥിതിദിനാഘോഷം ജൂൺ 6 ന് എക്കോ ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ എസ്. സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. കുമാരി മെർലിന് വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു.പുല്ലുവിള സ്കൂൾ റിട്ട്. അധ്യാപകൻ ശ്രീ. വർഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂൾ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ നടത്തി.വിശിഷ്ടാതിഥികൾ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
വായനാവാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. ജയകുമാർ സന്ദേശം നൽകി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ക്ലാസ് റൂമിൽ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂൺ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങൾ നൽകി വായന നടത്തി.കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂൺ 24 ന് വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആർ. സി ട്രെയിനർ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തിൽ നടന്നു.തദവസരത്തിൽ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികൾ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂൺ എന്നിവ പ്രദർശിപ്പിച്ചു.
2017-18 വർഷത്തെ എസ്.എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കിട്ടിയ 78 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂൺ 23 ന് വിജയോത്സവും തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പാറശ്ശാല രൂപക മെത്രാൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉദ്ഘാടകയായിരുന്നു. റവ. ഫാ. ഷീൻ തങ്കാലയം (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂൾ), ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം., ശ്രീമതി. ആർ. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എൽ. അംബിക (അതിയന്നൂർ ഗ്രാമ പഞ്ചായത്ത്) എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് വിജയികലായ കുട്ടികൾക്ക് ട്രോഫിയും മെഡലും നൽകി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. എസ്. സുരേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
ജൂൺ 28 ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നൽകുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് കുട്ടികൾ നെല്ലിമൂട് ജംഗഷൻ വരെ ലഹരിവിരുദ്ധസന്ദേശം നൽകുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.
ആഗസ്റ്റ് 8 ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികൾ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉൾപ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടർന്ന് നെല്ലിമൂട് ജംഗഷൻ വരെ റാലി നടത്തി.
.
""നവപ്രഭ""
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ വിപിൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസമ്മ റ്റ്. ജെ പങ്കെടുത്തു.
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| പേര് | വർഷം |
|---|---|
| സി. സ്കൊളാസ്റ്റിക്ക ഡി. എം | 1952-1970 |
| ശ്രീമതി സൂസമ്മ ജോർജ്ജ് | 1970-1971 |
| ശ്രീമതി റ്റി. സി. സാറാമ്മ | 1971-1984 |
| സി. ഫ്രാൻസിസ് ഷാന്താൾ ഡി. എം | 1984-85 |
| സി. വെറോണിക്ക ഡി. എം. | 1985-1989 |
| സി. ഫ്ലാവിയ ഡി. എം. | 1989-1995 |
| സി. ജോർജ്ജിയ ഡി. എം. | 1995-1997 |
| സി. സുശീല ഡി. എം. | 1997-2002 |
| സി. ആൻസി ഡി. എം. | 2002-2007 |
| ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് | 2007-2008 |
| ശ്രീമതി. ഷീല എൻ. കെ | 2011-2012 |
| ശ്രീമതി. സാലി ജേക്കബ് | 2012-2015 |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.3757202,77.0454426 | zoom=12 }}
|}
