എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ
1. സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ്ഹൈടെക്ക് ക്ലാസ്സ്മുറികളുടെ നവീകരണം മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ സ്കൂൾ തന്നെ മതിയെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രമാ ക്കുകയെന്ന ലക്ഷ്യ ത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ-2018-2019 തയ്യാറാക്കി.പദ്ധതിനിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളാക്കി ചുമതലകൾ ഏല്പിച്ചു
2. പ്രവേശനോത്സവം-2018-19 ജൂൺ 1 ന് രാവിലെ 10 മണിക്ക് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ.A.B.വിജയകുമാറിന്റെ നേത്യ ത്വത്തിൽ പ്രവേശനോത്സവ സന്ദേശം ആലേഖനം ചെയ്ത പ്രവേശനോത്സവ കവാടം നിർമ്മിച്ചു.നവാഗതർക്കായി സ്കൂൾ ആഡിറ്റോറി യ ത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അലങ്കാരവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂളിലെത്തിയ പുതി യ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിശിഷ്ടാഥിതികളെയും വരവേൽക്കാൻ രാവിലെ തന്നെ സ്കൂളിലെ മുതിർന്ന കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചതിനുശേഷം കാത്തുനില്പുണ്ടായിരുന്നു. ബാൻഡ് മേളത്തി ന്റെ അക മ്പടിയോടെ ആഡി റ്റോറിയത്തിലെത്തിയ നവാഗതർക്ക് സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിലെ കുട്ടികൾ മധുരലഹാര ങ്ങൾ നൽകി സ്വീകരിച്ചു. N.S.S.കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.ചന്ദ്രശേഖരൻനായർ ,കരയോഗാംഗങ്ങൾ ബ്ലോക്ക് മെമ്പർ ശ്രീ. ജോർജുകുട്ടി,സാമൂഹ്യപ്രവർത്തക ശ്രീമതി ഗീതാകുമാരി,തുടങ്ങിയവർ പങ്കെടുത്തു. 3. ജൂൺ 5 ലോകപരിസ്ഥിതിദിനാചരണം 2018 ജൂൺ 5 ന് SBI യുമായി സഹകരിച്ച് ലോകപരിസ്ഥിതിദിനാചരണം വിപുലമായരീതി യിൽ നടത്തി.വിളപ്പിൽ ഗ്രാമപ ഞ്ചായത്ത് മെമ്പർ ശ്രീമതി ശോഭന വിളപ്പിൽ ക്യഷിഒാഫീ സർ,ഹെഡ് മിസ്ട്രസ്,PTA,സ്കൂൾ സ്റ്റാഫ്,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സഹകരിച്ചു.തുടർന്ന് കുട്ടികൾക്കായി പെയിന്റിങ്,ഡ്രായിംങ്, ഉപന്യാസരചന,പോസ്റ്റർ രചനാമത്സരങ്ങൾ സംഘടി പ്പിച്ചു.അന്നേ ദിവസം അസംബ്ലിയ്ക്ക് ശേഷം സ്കൂളിലെ കുട്ടികളും രക്ഷകർത്താക്കളും പൂർവ്വവിദ്യാർത്ഥികളും അഭ്യൂദയകാംക്ഷികളും ഒരേ സമയം സ്കൂൾ പരിസരത്ത് വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ചത് ചരിത്രസംഭവമായി തീർന്നു
.
4. HIV ബോധവൽക്കരണ ക്ലാസ്സ് 2018 ജൂൺ 28 ന് ഹെൽപ്പിംഗ് ഹാർട്ട്സ് സൗഹൃദകൂട്ടായ്മയും, NSS HS CHOWALLOOR സ്കൂളും, TDNP+ VIHAAN CSC യും സംയുക്തമായി നടത്തിയHIV ബോധവൽക്കരണ ക്ലാസ്സ് പ്രശസ്ത കൗൺസിലർമാരായ സന്ധ്യ ശരത്ത്(Project Director) & പി. സലിം (Project co-ordinater) എന്നിവരാണ് കൈകാര്യം ചെയ്യ്തത്.
5. Excise Inspector ശ്രീ.ഷിബു സാറിന്റെ മദ്യവിരുദ്ധ കൗൺസലിംഗ് ക്ലാസ്സ് നടന്നു. ദു:ഖം ശമിപ്പിക്കാനും സന്തോഷം പങ്കു വയ്ക്കുവാനും ഏവരും മദ്യത്തെ കൂട്ടുപിടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.സ്ക്കൂളുകളൂം കോളേജുകളും കേന്ദ്രീ കരിച്ചുള്ള മയക്കുമരുന്നു വിപണനം ഇന്ന് നാട്ടിൽ പുറങ്ങളിൽ പോലും സജീവമാക്കുന്നതും വിദ്യാത്ഥികളെത്തന്നെ കണ്ണികളാക്കി മയക്കുമരുന്നു വ്യാപാരം നടത്തുന്നതും വളരെ ആസൂത്രിതമായി ഒരു വലിയ ലോപി നടത്തുന്ന നീക്കമാണെന്ന് ഉത്തരവാദിത്വപ്പെട്ടവർ തിരിച്ചറിഞ്ഞതുകൊണ്ടാണ് കേരള എക്സൈസ് വകുപ്പ് ഇത്തരത്തിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനനവും മരണവും ഹർത്താലും ബന്ദും മറ്റു വിശേഷ ദിവസങ്ങളും എന്തിനേറെ സൗഹൃദം പോലും ഒരാഘോഷമാക്കുന്ന യുവ തലമുറ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാം കൊഴുപ്പിക്കാൻ മധുരിക്കുന്ന ഓർമ്മയാക്കാൻ മദ്യത്തിനും മയക്കുമരുന്നിനും പുറകേ പോകുമ്പോൾ വഴിയാധാരമാക്കുന്നത് അവരുടെ കുടുംബങ്ങളാണ് തകരുന്നത് ഒരു രാജ്യത്തിന്റെ പ്രതീക്ഷയാണ് എന്ന സന്ദേശം കുട്ടികളിലെത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഗുണപാഠ കഥകൾ കുട്ടികൾക്ക് നന്നെ ഇഷ്ടപ്പെട്ടു
6. കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ് ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരവിദ്യാഭ്യാസത്തെക്കുറിച്ച് നടത്തിയ പ്രത്യേകം പ്രത്യകം കൗൺസലിംഗ് ക്ലാസ്സുകൾ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി.ശോഭനാകുമാരി ഉത്ഘാടനം ചെയ്തു.