വർഗ്ഗം:13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
സർഗ വേദി***മാതമംഗലം
== ഒരു ഡിസംബർ സ്മരണ == === കുപ്പായം== ജനുവരി പിറന്നു ഒരു പൈതലായ് ഞാൻ ജനിച്ചപ്പോൾ അമ്മ മരിച്ച ഡിസംബറിൻ ജഡം നോക്കി ചിരിക്കുന്നു എനിക്ക് കുപ്പായമിട്ടുതന്നു കറുത്ത മഞ്ഞിൽ മൂടുപടമിട്ട് മുലപ്പാലിന്റെ ഗന്ധം വഹിക്കുന്ന കടൽക്കാറ്റു മെല്ലെ കടന്നുവന്നു വെണ്മക്കുപ്പായം തണുത്തു വിറങ്ങലിക്കുന്നു നിലാവും വിട പറയുന്നു കിനാക്കളും പിന്നെയും ഞാൻ വളർന്നു, കുപ്പായമിട്ടു വരുംദിനങ്ങൾതൻ സ്മൃതികളെ അപ്പോൾ അമ്മ പറഞ്ഞു ,ഇനി വരവേൽക്കുവാനായ് നിന്റെ കുപ്പായം നീ തന്നെ തുന്നണം ഒരുങ്ങി നിൽക്കുന്നു ഞാൻ ചരിത്രത്തിന്റെ ഗന്ധം വഹിക്കുന്ന കഥകളൊരു പാടു ബാക്കിയാക്കി "വെണ്മക്കുപ്പായം" പലരും പല വഴി യാത്രയായി അനഘ.കെ( 8 .എഫ്) ഇന്നും ഞാനാ വെണ്മക്കുപ്പായത്തിൽ ചുരുണ്ടുകൂടിക്കുന്നു ദർശന എം(10ബി) '
'
== അമ്മിഞ്ഞപ്പാൽ == മുലപ്പാലിൻ മധുരം ഞാൻ നുകർന്നുവമ്മേ ജീവിതം അതിലൂടെനിക്കേകി നീ പൊക്കിൾക്കൊടി അറുത്തെന്നിൽനിന്നും നിന്നെ അകറ്റിയപ്പോൾ എൻകുഞ്ഞു നൊമ്പരം നീയറിഞ്ഞോ ചുംബനമധുരമെൻ കവിളിൽ നിറക്കവേ നറുചുംബനസുകൃതം തിരിച്ചേകി ഞാൻ പിട്ടവെച്ചോടിക്കിതച്ചു വീണപ്പോൾ അൻപോടെ വാരിത്തഴുകിയില്ലേ ആദ്യവിദ്യാലയപ്പടികൾ കയറുമ്പോൾ നൊമ്പരം കണ്ണീരിലൂടൊലിച്ചിറങ്ങി പാതിയിളകിയ മതിലിന്നു ചാരി തേങ്ങിയ കണ്ണുകൾ ഞാനറിഞ്ഞു നീയാണെൻ ജീവതാളവും ഭാവവും നീയെൻ ജീവ വാഹിയല്ലോ..... മഞ്ജിമ .എ.വി(10.സി)
"13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 5 താളുകളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.