ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് കാളികാവ് ബസാർ / ക്ലാസ് റൂം ഹൈടെക് വത്കരണം .

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) ('സ്മാർട്ട് ക്ളാസ് സമ്മാനിച്ച് പൂർവ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്മാർട്ട് ക്ളാസ് സമ്മാനിച്ച് പൂർവ വിദ്യാർത്ഥികൾ

കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികൾ മാതൃവിദ്യാലയത്തിനായിസംഭാവന നൽകിയ ഹൈടെക്ക് ക്ലാസ് മുറി 'സ്മാർട്ട് ക്ലാസ് ' ഉദ്ഘാടനം വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. പുതിയ അധ്യയന വർഷത്തിൽ വിദ്യാലയം ഹൈടെക് ആകുന്നു.

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിക്കുമ്പോൾ സ്മാർട്ടായി ഒരുങ്ങുകയാണ് വിദ്യാലയം.ഹൈടെക് ക്ലാസ് മുറിയിൽ പഠനം നടത്തുവാൻ നമ്മുടെ കുട്ടികൾക്കും അവസരമൊരുങ്ങുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കുകയായിരുന്നു. കാളികാവ് സർവ്വീസ് സഹകരണ ബാങ്ക്, ഡോ.ലത്തീഫ് പടിയത്ത്, ജസീന ലത്തീഫ്, എന്നിവരാണ് സ്മാർട്ട് ക്ലാസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.കൂടാതെ 2006 ലെ ഏഴാം ക്ലാസിലെ വിദ്യാർഥികളും ഒരു ക്ലാസ് റൂം ഹൈടെക്ക് ആക്കുന്നതിനുള്ള സഹായമാണ് പൂർവ്വ വിദ്യാർഥികൾ നൽകുന്നത്. പ്രവേശനോത്സവ ദിനത്തിൽ ഈ ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും....

നന്ദി.... ഡോ. ലത്തീഫ് പടിയത്ത്, ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് സഹകരണ ബാങ്ക് പൂർവ്വ-വിദ്യാർഥികൾ

കാളികാവ് സർവിസ് സഹകരണ ബാങ്ക് വിദ്യാലയത്തിൽസ്മാർട്ട് ക്ലാസ്സറും ഒരുക്കുന്നതിനായി അമ്പതിനായിരം രൂപയുടെ ചെക്ക് നൽകി.കാളികാവ് ബസാർ യു.പി.സ്കൂളിലെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നന്ദി സ്നേഹപൂർവം അറിയിക്കുന്നു.