ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
02:00, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GBHSS HARIPAD (സംവാദം | സംഭാവനകൾ) (താൾ ആരംഭിയ്ക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലപ്പുഴ ജില്ലയിൽ ഏറ്റവുമധികം അമൂല്യങ്ങളായ പുസ്തകങ്ങളുള്ള ഗ്രന്ഥശാ‍ലയാണ് ജില്ലയിലെ പൈതൃക വിദ്യാലയങ്ങളിൽ ഒന്നായ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലേത്. പല പുസ്തകങ്ങളുടേയും അമൂല്യ പതിപ്പുകൾ അടങ്ങിയ ഗ്രന്ഥശാല ആധുനികവൽക്കരിയ്ക്കുന്നതിനായി ഗുരുകുലം പദ്ധതിയിൽപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഗ്രന്ഥശാല കൂടാതെ ക്ലാസ് മുറികളിൽ ഉപ ഗ്രന്ഥശാലകളും പ്രവർത്തിയ്ക്കുന്നു. വായനാമുറികളും മികച്ച അന്തരീക്ഷവും ക്രമീകരണങ്ങളും നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ തന്നെ മികച്ച സ്കൂൾ ഗ്രന്ഥശാലകളിലൊന്നായിത്തീരുവാൻ പര്യാപ്തമായ ഗ്രന്ഥശേഖരമാണ് ഇവിടെയുള്ളത്.