എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം

16:14, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41097 (സംവാദം | സംഭാവനകൾ)


കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശത്തയി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എസ് എം ഹയർ സെക്കണ്ടറി സ്കൂൾ. 1968 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
വിലാസം
കൊല്ലം

691014
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742711200
ഇമെയിൽmsmhss@hotmail.com
കോഡുകൾ
സ്കൂൾ കോഡ്41097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ .ഇങ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകുമാർ.എസ്.കെ
അവസാനം തിരുത്തിയത്
02-08-2018Lk41097
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പരേതനായ ജനാബ്ബ് എ. ഹൈദ്രൊസ് കുഞ്ഞ് അവർകളുടെ ശ്രമഫലമായി 1968 ജൂൺ 2 തീയതി ഒരു ലോവർ പ്രൈമറി സ്കൂളായും 1973-ൽ അപ്പർ പ്രൈമറി, 1979- ൽ ഹൈസ്കൂൾ, 1998-ൽ ഹയർ സെക്കൻഡറി 2004 റ്റി.റ്റി.ഐ എന്നിനിലകളിൽ എം. എസ്സ്. എം • സ്ഥാപനങ്ങളെ വളർത്തിയെടുത്തു. കുടാതെ പ്രി പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അറുപതോളം ക്ലാസ് മുറികളും 2 കോൺഫറൻസ് ഹാളുകളും 3500- ൽപരം വിദ്യാർത്ഥികളും 150-ൽ പരം ജീവനകാരുമ്മുള്ള ഈ സ്ഥാപനം 5 ഏക്കർ ഭുമീയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ്, കമ്പ്യൂട്ടർ ലാബുകളും ലൈബ്രറികളുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ. എസ്സ്. എസ്സ്.
  • എൻ. സി. സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

ശ്രീമാൻ എച്ച്. അബ്ദുൾ റഷീദ് മാനേജരും ശ്രീമാൻ എച്ച്. അബ്ദുൾ ഷെരിഫ് ശ്രീമാൻ എച്ച്. അബ്ദുൾ കലാം എന്നിവർ മാനേജിങ് ട്രസ്റ്റികളുമയിട്ടുളള മാനേജ്മെൻറ് കമ്മറ്റിയാണ് ഈ വിദ്യാലയത്തിൻ ഭരണനിർവ്വഹണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമാൻ. ആർ മുരളിധരൻപിളള ശ്രീമാൻ എൻ രാമക്യഷ്ണപിളള ശ്രീമാൻ വി വിശ്വനാഥപിളള ശ്രീമാൻ എ അബ്ദുൽ അസീസ് ശ്രീമാൻ റ്റി ആർ ക്യഷ്ണൻ നായർ ശ്രീമാതി കെ ജി തുളസിഭായ് ശ്രീമാതി കെ ചന്ദ്രമതി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം.


  • NH 208 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊട്ടാരക്കര റോഡിൽ സ്ഥിതിചെയ്യുന്നു.

വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക