സി.എം.എച്ച്.എസ് മാങ്കടവ്/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഈ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്.എല്ലാ വർഷവും വിവിധ കായിക മേളകളിൽ സമ്മാനം കരസ്ഥമാക്കുന്നതിനോടൊപ്പം തന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, തായ്കോണ്ട,ബാട്മിന്റൺ എന്നിവയിൽ പ്രത്യേക പരിശീലനവും കുട്ടികൾക്കു നൽകുന്നു.