ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്-17

22:05, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('=== '''ചരിത്രം''' === 1929-ൽ പാലക്കാട് സെന്റ് തോമസ് മിഷൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

1929-ൽ പാലക്കാട് സെന്റ് തോമസ് മിഷൻ സ്ക്കൂളിലാണ് മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. യൂണിറ്റിന്റെ സ്ഥാപകപ്രസിഡന്റ്ശ്രീമതി എം എസ് സൈനബാ ബാവിയും യൂണിറ്റിന്റെ സ്ഥാപക കൗൺസിലർ ശ്രീ വി വിജയനുമാണ്.31-05-2015-ൽ സർവ്വീസിൽനിന്നും വിരമിക്കുന്നതുവരെ തുടർച്ചയായി 28 വർഷം ശ്രീ വി വിജയൻ കൗൺസിലർ സ്ഥാനത്ത് തുടർന്നു.ഇപ്പോൾ 'ശ്രീമതി വി വിനിതകുമാരി' ഈ സ്ഥാനം വഹിക്കുന്നു.

ആദ്യ മാതൃകാ യൂണിറ്റ്

 
Redcross

1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യലയമാണിത്.കേരളത്തിന്റെ തെക്കൻ മലയോര പ്രദേശത്താണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദ്യകാലംമുതൽ ജെ ആർ സി യൂണിറ്റ് ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാംതന്നെ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ളവയായിരുന്നു.ഒട്ടനവധി ജീവകാരുണ്യക്ഷേമപ്രവർത്തങ്ങൾ നിരന്തരം നടത്തിയത് വിലയിരുത്തിയാണ് ഈ സ്ക്കൂളിന് 2003-ൽ മാതൃകാ യീണിറ്റ് പദവി ലഭിച്ചത്.ആ പദവി കാത്തു സൂക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും ചെയ്തുവരുന്നു.