ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/പ്രാദേശിക പത്രം

14:43, 21 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss vallikeezhu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്ര വാർത്ത

ഒാണം കൊണ്ടാടി കുരുന്നുകളും അധ്യാപകരും

വളളിക്കീഴ് :വർണാഭമായ ഒാണകാഴ്ചകളാണ് കഴിഞ്ഞദിവസം വളളിക്കീഴ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ അരങ്ങേറിയത്. ഉദ്ഘാടനകർമ്മങ്ങൾ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി രാജേശ്വരിയമ്മ ആണ് നിർവഹിച്ചത് . സ്കൂൾ ഹെഡ് മിസ്ട്രസ്സ് മിനി ടീച്ചർ അധ്യക്ഷത വഹിച്ചു . പൂക്കളമത്സരം , മലയാളി മങ്ക മത്സരം തുടങ്ങിയ മിക്ക മത്സരങ്ങളിലും കുട്ടികളും അധ്യാപകരും തമ്മിലായിരുന്നു മത്സരം .കൂടാതെ ഒാണത്തപ്പനെ തിരഞ്ഞെടുക്കൽ ,തിരുവാതിര ,ഒാണക്കളികൾ ,ഒാണപ്പാട്ടുകൾ തുടങ്ങി പല മത്സരങ്ങളും വിദ്യാലയത്തിന്റെ അങ്കണത്തിൽ അരങ്ങേറി . സ്കൂൾ ലീഡർ മീരാ രാജ് നന്ദി അറിയിച്ചു .