പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Radhakrishnan (സംവാദം | സംഭാവനകൾ)
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര
വിലാസം
പറപ്പൂക്കര

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Radhakrishnan



തൃശൂ൪ ജീല്ല്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

വയലേലകള് വലം വച്ച് കിടക്കുന്ന ശാലീന സുങരമായ ഒരു ഗ്രാമമായിരുന്നു ഒരു ശതാബ്ദത്തിനുമുൂ൯പ് പറപ്പൂൂൂൂൂുു ക്കര. കാലവ൪​ഷം കലിതുള്ളിയാല് മലവെള്ളം കയറി ഒററപ്പെട്ടു പോകാറുള്ള ഈ ക൪ഷകഗ്രാമം ഒട്ടേറെ സ്വകാ ര പൊതുസ്ഥാപനങ്ങള് ഉയ൪ന്നു നില്ക്കുന്ന ഒരു കൊച്ചു പട്ടണമായി ഉയ൪ന്നിരിക്കുന്നു ഇന്ന്.കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്. പറപ്പൂക്കൂൂൂക്കര പ‍‍ഞ്ചായത്ത് അതി൪ത്തിയില് വിദ്യഭ്യാസ സൗകര്യങ്ങള് തീരെ ഇല്ലെന്നു കണ്ട് തൃശൂരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിയിലേക്ക് മാററി. പാലം പ്രവ൪ത്തി പാഠശാല എന്ന പേരില് നടത്തി പോന്നു. കുട്ടികള് കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകയ്ക്ക് നല്കാന് ആരും തയ്യാറാകാത്തതിനാലും 1897 ല് ടി. സ്ക്കൂള് പറപ്പൂക്കരയിലേക്ക് മാററി സ്ഥാപിച്ചു. പളളിയുടെ പടിഞാറെ നടയിലുള്ള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാന് പളളിക്കൂടത്തിന്റെ കെട്ടിടത്തില് പ്രവ൪ത്തനം തുടങ്ങിയ സ്ക്കൂള് പളളിയുടെ മുന്വവശത്ത് പൂ൪ണസൗകര്യങ്ങളോടെ പണിത് തീ൪ത്ത് കൊടുത്ത കെട്ടിടത്തിലേക്ക് മാററി സ്ഥാപിച്ചുു. വിദ്യാ൪ത്ഥികളുടെ എണ്ണം വളരെ കൂടിയപ്പോള് സ്ക്കൂള് വിഭജിച്ച് പറപ്പൂക്കര മലയാളം ആണ്കുട്ടികളുടെ സ്ക്കൂള് എന്ന പേരില് ഒരു ഭാഗം പളളി കെട്ടിടത്തിലും തൊട്ടിപ്പാള് പെണ്പളളിക്കൂടം എന്നപേരില് ഒരു ഭാഗം ഇന്ന് ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്ന ചങ്ങരംകോത കുടുംബക്കാ൪ക്കുണ്ടായിരുന്നകെട്ടിടത്തിലും പ്രവ൪ത്തനം തുടങ്ങി. ഇതിനിടെ സ൪ക്കാ൪ വക ഒരു ലോവ൪ സെക്കന്ററിസ്ക്കൂളും അനുവദിക്കുകയുണ്ടായി. ടി. സ്ക്കൂളിനും പളളിയില് നിന്നുതന്നെ ഒരു കെട്ടിടം പണിതീ൪ത്തുകൊടുത്തു. ടി. കെട്ടിടത്തിന് കല്ലിടല് ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാന് ഡബ്ളിയു. ജെ ബോ൪ അവ൪കള് ആയിരുന്നു. കാലക്രമത്തില് കുട്ടികള് കുറവായതിനാല് ഒരുപ്രൈമറി സ്ക്കൂളും 1950 മുതല് വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികള്ക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാന് ഒരു ഹൈസ്ക്കൂള് ഈഗ്രാമത്തില് ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ് സ്ക്കൂള് എന്നിവിടങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തില് 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂണ് നാലാം തിയ്യതി ഈഹൈസ്ക്കൂള് ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂള് കെട്ടിടം ഇന്നും നിലനില്ക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോന്,ശ്രീ സി. നാരായണന് ക൪ത്താ, എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോന്,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണന്ക൪ത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪. പിന്നീട് ശ്രീ. നാരായണമേനോന്, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവന്, ശ്രീ.പി.ആ൪. ജനാ൪ദ്ദനന്, ശ്രീഫ്രാന്സിസ് മാസ്ററ൪, ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രമ ജോ൪ജ്, ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത,എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള് ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക. സ്ക്കള് തുടങ്ങുബോള് എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു. ആണ് കുട്ടികള്ക്കും പെണകുട്ടികള്ക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയന്സ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളില് പണ്ടു മതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികള് ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങള് കുട്ടികള് പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമമേനോന്,ടി.നാരായണമേനോന്,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂള് തുടങ്ങി രണ്ട് വ൪ഷത്തിനുളളില് ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളില് വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെവ൪ഷമായി സ്ക്കൂളില് സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കല് നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളില് തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുന്പ് സ്ക്കൂളില് പി.ടി.എ യുടെ പ്രവ൪ത്തനങ്ങള് ശക്തമാകാന് തുടങ്ങിയിട്ട് 15 വ൪ഷങ്ങള് ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളില് പോയി പഠിക്കാന് സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയില് കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാന് തുടങ്ങി. ഉന്നത വിദ്യഭ്യാസം വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയില് നിന്നും പരിസരപ്രദേശങ്ങളില്നിന്നും യുവത്തിടബുകള് പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂള് സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ‍ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന് ഗോപാലനായിരുന്നു. ആദ്യ കാലങ്ങളില് സ്ക്കൂളില് കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരില് നിന്ന് കാ൪ഷിക വസ്തുക്കള് ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതില് നിന്നു കിട്ടുന്ന തുക സ്ക്കൂള് ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതല് 4മണി വരെ 7 പിരീടുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങള്ക്ക് സ്ക്കൂളിന് അവധി നല്കാറുണ്ട്. ആദ്യത്തെ എസ്.എസ്.എല്.സി ബാച്ച് 45% വിജയമാണ് നേടിയത്. പില്ക്കാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്്ങളില് പുതിയ ഹൈസ്ക്കൂളുകള് വരികയും ഇവിടത്തെ ഡിവിഷന് കുറയുകയും ചെയ്തു എന്നതൊഴിച്ചാല് ഈവിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ15 അംഗങ്ങളടങ്ങിയ പൊതു ജനങ്ങളുടെ ഒരു ട്രസ്ററ് ആണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ മാനേജ൪ ശ്രീ.പൗലോസ് പടിഞ്ഞാറെത്തല അവ൪കള് ആണ്.

മുന്‍ സാരഥികള്‍

/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956 ശ്രീ സി.വി രംഗനാഥയ്യ൪ 1956-63 ശ്രീ സി.നാരായണന് ക൪ത്താ 1963-1983 ശ്രീ നാരായണമേനോന് ശ്രീ പി.ജെ.ആന്റൊ ശ്രീ സേതുമാധവന് ശ്രീ പി.ആ൪.ജനാ൪ദനന് ശ്രീമതി ഗ്രേസിഭായി ശ്രീമതി പ്രേമ ജോ൪ജ്ജ് ശ്രീമതി പത്മാവതി ശ്രീമതി എം.വത്സല ശ്രീമതി എ൯. ഗീത


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =

ശ്രീ എന്.വി മാധവന് ശ്രീ ഡോക്ട൪ കുഞ്ഞുവറീത് ശ്രീ ഡോക്ട൪ എം.രവീന്ദ്രനാഥന് ശ്രീ ഇ.വി സദാനന്ദന് -ശാസ്ത്രജ്ഞന്


  • വഴികാട്ടി==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

/home/user/Desktop/P V S HS.jpg