ഉള്ളടക്കത്തിലേക്ക് പോവുക

ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വേങ്ങാട് സ്കൂള്‍ ഓണപ്പുലരിയില്‍‌

 വേങ്ങാട് ; മാവേലിമന്നനെ  വരവേറ്റ്  ഇ‍‍‍‍‍ കെ നായനാര്‍ സ്മാരക ഗവ ; ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും . വ്യത്യസ്തങ്ങളായ   പൂക്കളങ്ങള്‍  ഒരുക്കി കൊണ്ട്  ഓരോക്ലാസിലേയും വിദ്യാര്‍ത്ഥിനികള്‍ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും  സംഘടിപ്പിച്ചു . 8 , 9 . 10  ക്ലാസുകള്‍ വേര്‍തിരിച്ചാണ് മത്സരം നടത്തിയത് .ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  N.S.S UNIT ആണ് മത്സരങ്ങള്‍  സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആര്‍ സി  സന്നദ്ദസംഘടനകളും  സഹകരണവുമായി       രംഗത്തെത്തി . ആര്‍പ്പുവിളിയും  ചെണ്ടകൊട്ടുകളുമായി എത്തിയ  മാവേലിയും  ആഘോഷങ്ങള്‍ക്ക്  കരുത്തു പകര്‍ന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികള്‍ക്ക്  സമാപനമായി .