ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് .
2017 - 18
കണ്‍വീനര്‍: ശിഹാബുദ്ദീന്. വി.എം
ജോയിന്റ് കണ്‍വീനര്‍: ആയിഷ രഹ്ന. പി
സ്റ്റുഡന്റ് കണ്‍വീനര്‍: ഹുദ. പി. -10 എ
സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: മുഹമ്മദ് അനസ്. പി -7 ഡി
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്കുന്നു.
ഡിജിറ്റല്‍ ചിത്രരചന, ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീഡിയ പ്രസന്റേഷന്, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു. 2016-17 അക്കാദമിക വര്‍ഷം ഉപജില്ല തല ശാസ്ത്രമേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.
പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.
* ഹായ് സ്കൂള്‍ കുട്ടികൂട്ടം
സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതി.
കണ്‍വീനര്‍: സിറാജ് കാസിം. പി
ജോയിന്റ് കണ്‍വീനര്‍: ശിഹാബുദ്ദീന്. വി.എം
സ്റ്റുഡന്റ് കണ്‍വീനര്‍: ആശിഷ് റോഷന് -9 ബി
സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: ഗോപിക -10 എെ
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ്
'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ് വ്യാഴം, വെള്ളി (സെപ്റ്റംബര്‍ 7, 8) ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു. പ്രധാനാദ്ധ്യാപകന് എം. എ. നജീബ് മള്‍ട്ടീമീഡിയറൂമില്‍ വച്ച് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഫറോക്ക് ഉപജില്ലക്ക് കീഴിലെ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ - രാമനാട്ടുകര, ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂര്‍, ജി. എച്ച്. എസ്സ്. നല്ലളം, സി. എം. എച്ച്. എസ്സ്. മണ്ണൂര്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ സ്കൂളുകളില്‍ നിന്നായി 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പിന് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' കോഴിക്കോട് ഡി. ആര്. ജി. ട്രൈനര്‍മാരായ സിറാജ് കാസിം (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ നേതൃത്വം നല്കി.
ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി
സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലായി മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന് എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച് സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന് എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.
51 പുതിയ അംഗങ്ങളാണ് ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന് സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞു.
2016 - 17
കണ്‍വീനര്‍: സിറാജ് കാസിം. പി
ജോയിന്റ് കണ്‍വീനര്‍: ആയിഷ രഹ്ന. പി
സ്റ്റുഡന്റ് കണ്‍വീനര്‍: ഷറഫുദ്ദീന് -10. ബി
സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: മുഹമ്മദ് മുനീസ്. പി -7 ഡി
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്കുന്നു.
ഡിജിറ്റല്‍ ചിത്രരചന, ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീഡിയ പ്രസന്റേഷന്, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു. 2016-17 അക്കാദമിക വര്‍ഷം ഉപജില്ല തല ശാസ്ത്രമേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.
പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.
സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ഒക്ടോബര്‍ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര് എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞു.
എെ. ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മല്‍സരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരം നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും ഉണ്ടായിരുന്നു.
ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈല്‍ എക്സിബിഷന് യൂണിറ്റ്, രക്ത നിര്‍ണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ അജിത്ത് വീട്ടില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദര്‍ശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയുമായ അഖിന് തന്‍ഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദര്‍ശനം, ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകള്‍, വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ശാസ്ത്രമേള ജോയിന്റ്റ് കണ്‍വീനര്‍ സിറാജ് കാസിം നന്ദി പറഞ്ഞു. അസ്സംബ്ലിയില്‍ ഹെഡ്മാസ്റ്റര് എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
* ഹായ് സ്കൂള്‍ കുട്ടികൂട്ടം
കണ്‍വീനര്‍: സിറാജ് കാസിം. പി
ജോയിന്റ് കണ്‍വീനര്‍: ശിഹാബുദ്ദീന്. വി.എം
സ്റ്റുഡന്റ് കണ്‍വീനര്‍: ആശിഷ് റോഷന് -8 സി
സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: ഗോപിക -9 എച്ച്
സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല യൂണിറ്റ് നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സിറാജ് കാസിം ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. 67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന് (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി ഗോപിക, അമല്‍ അല്‍ ഹമര്‍, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.
ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി
ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന് എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്, ആയിഷ രഹ്ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്
ഐ. സി. ടി. അധിഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.
എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന് എം. എ. നജീബ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുുട്ടിക്കൂട്ടം അംഗങ്ങള്‍ |
ആകെ അംഗങ്ങള്‍: 67
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍: ആശിഷ് റോഷന് (8 സി) ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ്: ഗോപിക, അമല്‍ അല്‍ ഹമര്‍, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ |
Sl No | Admission No | Name Of Student | Class | Division | Subject – 1 | Subject – 2 |
1 | 20758 | Abhinav.P | 8 | A | Electronics | Hardware |
2 | 21860 | Adnan. K. T | 8 | G | Hardware | Malayalam Computing |
3 | 20786 | Adwaith.N.S | 8 | C | Animation | Hardware |
4 | 22272 | Alen Noble | 8 | A | Internet and Cyber Media | Hardware |
5 | 21200 | Amal Alhamar .P.P | 8 | C | Animation | Internet and Cyber Media |
6 | 21913 | Anzam Abdulla.P | 8 | A | Electronics | Hardware |
7 | 22157 | Arshitha Musthafa V.P | 8 | C | Animation | Internet and Cyber Media |
8 | 20783 | Ashiq.A | 8 | B | Electronics | Hardware |
9 | 21763 | Ashish Roshan | 8 | C | Animation | Internet and Cyber Media |
10 | 20761 | Aswin T B | 8 | A | Electronics | Hardware |
11 | 21927 | Ayisha Faiza | 8 | B | Animation | Internet and Cyber Media |
12 | 21918 | Fathima Ragdha P T | 8 | B | Malayalam Computing | Internet and Cyber Media |
13 | 22242 | Fayes | 8 | A | Animation | Internet and Cyber Media |
14 | 22166 | Jaseem | 8 | B | Electronics | Hardware |
15 | 20765 | Jasilsha.P | 8 | C | Hardware | Animation |
16 | 20683 | Jinu P | 8 | H | Electronics | Hardware |
17 | 21735 | Muhammed Adnan | 8 | B | Electronics | Hardware |
18 | 21913 | Muhammed Samih.K | 8 | B | Animation | Internet and Cyber Media |
19 | 20759 | Navajyoth.E | 8 | C | Internet and Cyber Media | Hardware |
20 | 22273 | Rajiya Ashraf | 8 | B | Malayalam Computing | Internet and Cyber Media |
21 | 20751 | Sanal.Kp | 8 | H | Electronics | Hardware |
22 | 20209 | Abdul Haseeb .C.P | 9 | C | Electronics | Hardware |
23 | 21710 | Abdul Shabeeb .K | 9 | A | Electronics | Hardware |
24 | 21390 | Aboobacker Hafis K P | 9 | C | Electronics | Hardware |
25 | 21371 | Ahammed Rizwan U. | 9 | C | Internet and Cyber Media | Hardware |
26 | 20357 | Akhila. C K | 9 | H | Malayalam Computing | Internet and Cyber Media |
27 | 20242 | Akshay.K V | 9 | F | Electronics | Animation |
28 | 20237 | Amal | 9 | F | Electronics | Animation |
29 | 20160 | Aneesha .P | 9 | H | Malayalam Computing | Internet and Cyber Media |
30 | 20247 | Aparna. M | 9 | H | Malayalam Computing | Internet and Cyber Media |
31 | 20261 | Arathi.T | 9 | F | Malayalam Computing | Internet and Cyber Media |
32 | 20158 | Avandhika Prem .M | 9 | H | Internet and Cyber Media | Hardware |
33 | 20165 | Deepthi .T | 9 | H | Malayalam Computing | Internet and Cyber Media |
34 | 20157 | Dhevika .T.S | 9 | H | Animation | Internet and Cyber Media |
35 | 20239 | Dhruvan.P | 9 | F | Electronics | Animation |
36 | 21708 | Durra Muradh .P.C | 9 | C | Internet and Cyber Media | Hardware |
37 | 22206 | Fahad K | 9 | A | Electronics | Animation |
38 | 21712 | Faseeh Muhammad | 9 | C | Animation | Hardware |
39 | 21384 | Fathima Shani K | 9 | C | Animation | Hardware |
40 | 21659 | Fathima Zanha KK | 9 | D | Electronics | Internet and Cyber Media |
41 | 20169 | Gopika. Bk | 9 | H | Malayalam Computing | Internet and Cyber Media |
42 | 20225 | Hanna Hameed .N.P | 9 | C | Animation | Hardware |
43 | 22159 | Hasil Farooque.O | 9 | A | Electronics | Hardware |
44 | 21369 | Ilfa A. K | 9 | D | Malayalam Computing | Animation |
45 | 20148 | Jibin .P | 9 | F | Electronics | Hardware |
46 | 20308 | Jizu Nimzaj .A | 9 | A | Electronics | Hardware |
47 | 20168 | Karishma.V | 9 | H | Malayalam Computing | Internet and Cyber Media |
48 | 21414 | Mithra P. | 9 | B | Animation | Internet and Cyber Media |
49 | 21652 | Mohammed Nihal K | 9 | C | Electronics | Hardware |
50 | 21423 | Mohammed Saad.T | 9 | C | Animation | Hardware |
51 | 21381 | Muhamad Mubashir N K | 9 | C | Electronics | Internet and Cyber Media |
52 | 20211 | Muhammad Midlaj .N | 9 | D | Electronics | Hardware |
53 | 21614 | Muhammed Ashraf. V | 9 | B | Electronics | Hardware |
54 | 21505 | Muhammed Fasil. M | 9 | G | Electronics | Hardware |
55 | 21210 | Muhammed Favaz .P.M | 9 | D | Internet and Cyber Media | Hardware |
56 | 21221 | Muhammed Nafsal .K.P | 9 | D | Internet and Cyber Media | Hardware |
57 | 20306 | Muhammed Nasif .K | 9 | D | Electronics | Hardware |
58 | 20208 | Muhammed Rishal .K.P | 9 | D | Electronics | Hardware |
59 | 20224 | Nadha Nahan .P | 9 | C | Animation | Hardware |
60 | 22154 | Nihad K | 9 | A | Electronics | Hardware |
61 | 20309 | Nihma .T | 9 | C | Animation | Hardware |
62 | 20167 | Nithya.M | 9 | F | Malayalam Computing | Internet and Cyber Media |
63 | 22291 | Rayyaan Bin Mohammed Haneef | 9 | D | Electronics | Hardware |
64 | 21424 | Reja Ranin V. C. | 9 | D | Malayalam Computing | Animation |
65 | 20159 | Saritha .T | 9 | H | Malayalam Computing | Internet and Cyber Media |
66 | 21711 | Sayyid Ezzath Muzammil | 9 | D | Animation | Hardware |
67 | 20256 | Swetha.K | 9 | F | Malayalam Computing | Internet and Cyber Media |