ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണം വരവായ്… ആഘോഷങ്ങളും ചക്കുപള്ളം :സമൃദ്ധിയു‌ടെ വരവറിയിച്ച് ഒാണം വന്നത്തോടെഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്കുൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേല്‍ക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആര്‍പ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി,റൊട്ടികടി, മെഴുകുതിരി എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ വളരെയധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു.പീന്നിട് എല്ലാവര്‍ക്കും മധുരമേറുന്ന പായസവും സദ്യയും വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീ‌ട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്‌കുളിലെ കുട്ടികള്‍ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വീണ്ടുമൊരു ഓണക്കാലം

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

പൂക്കളം= ചക്കുപള്ളം :ഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്കുൂളില്‍ വീണ്ടുമൊരു ഓണക്കാലവും കൂടി. അതിഥികളായി പ വിജയമ്മകൃഷ്ണന്‍കുട്ടിയും ലൗലിയീശോയും എത്തിയിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. അത്തപൂക്കളമത്സരവും ഉണ്ടായിരുന്നു. ഒാണസദ്യ ഉണ്ടായിരുന്നു. കസേരകളി, റൊട്ടികടി, മെഴുകുതിരി കത്തിക്കല്‍ എന്നിങ്ങനെ വിവിധതരം മത്സരങ്ങളുണ്ടായിരുന്നു. ആഘോഷങ്ങളാലും ആനന്ദത്താലും നിറഞ്ഞ ഉത്സവമായിരുന്നു ‍ഞങ്ങളുടെ സ്‌കൂളിലെ ഒാണാഘോഷം. എല്ലാവരും പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു പായസം ആസ്വദിച്ച് വീട്ടിലേയ്ക്ക് മടങ്ങി.