സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                     ഇരട്ടയാര്‍ സെന്റ് തോമസില്‍ വിപ‍ുലമായ 
                                                                                   ഓണാഘോഷം

ഇരട്ടയാര്‍ : ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്ക‍ൂളില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്തി.ക‍ുട്ടികള്‍ക്കായി അത്തപ്പ‍ൂക്കളം,മാവേലി,മലയാളിമങ്ക,കസേരകളി ത‍ുടങ്ങി നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ച‍ു.ഇരട്ടയാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ സാംസ്കാരിക ഘോഷയാത്ര വൈവിധ്യം കൊണ്ട‍ും പങ്കാളിത്തം കൊണ്ട‍ും ഏറെ ശ്രധേയമായി.മലയാളത്തനിമ വിളിച്ചോത‍ുന്ന വേഷവിധാനങ്ങളും പ‍ുലികളി,മാവേലി, വാമനന്‍ ത‍ുടങ്ങിയ വേഷവൈവിധ്യങ്ങള‍ുമായി നടത്തിയ ഘോഷയാത്ര ഇരട്ടയാര്‍ പട്ടണത്തിന് നവ്യാന‍ുഭവമായി.ജനപ്രതിനിധികള‍ും വ്യാപാരീ സ‍ുഹ‍ൃത്തക്കള‍ും മാതാപിതാക്കള‍ും ഘോഷയാത്രയില്‍ ക‍ുട്ടികള്‍ക്കൊപ്പം അണിനിരന്ന‍ു. ഘോഷയാത്രക്ക‍ുശേഷം സ്ക‍ൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പൊത‍ു സമ്മേളനം ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്ത‍ു. സ്ക‍ൂള്‍ മാനേജര്‍ വെരി റവ.ഫാ മാത്യ‍ു തറമ‍ുട്ടം അധ്യക്ഷത വഹിച്ച‍ു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോസ്ന ജോബിന്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.റെജി ഇലിപ്പ‍ുലിക്കാട്ട്,വാര്‍ഡ് മെമ്പര്‍ ശ്രീമതി സാലി ജോയി തൊട്ടിയില്‍,ഇരട്ടയാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.സജി അയ്യാനിക്കുഴി,സെക്രട്ടറി ടീ. വീ.ജെ തോമസ്,ശ്രീ.മാത്യ‍ൂ മാവ‍ുങ്കല്‍ ,സ്ക‍ൂള്‍ അസിസ്റ്റന്റ് മാനേജര്‍ ജെയിംസ് പൊന്നമ്പേല്‍, പ്രിന്‍സിപ്പാള്‍ സി.റോസിന്‍ FCC,ഹെഡ്മാസ്റ്റര്‍ ശ്രീ. ജോര്‍ജ‍ുക‍ുട്ടി എം.വി, പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജിന്‍സണ്‍ വര്‍ക്കി, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ഷൈനി ജേക്കബ് ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോയി കെ. ജോസ് അധ്യാപകരായ ശ്രീ തോമസ് മാത്യ‍ു , ശ്രീമതി ഗ്രേസിക്ക‍ുട്ടി ജോസഫ് തുടങ്ങിയവര്‍ നേത‍ൃത്ത്വം നല്‍കി.