പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/പ്രാദേശിക പത്രം

സ്വാതന്ത്രത്തിന്റെ 70ാം വാര്‍ഷികം ആഘോഷിച്ച‌‌ു

പാന‌ൂര്‍: സ്വാതന്ത്രത്തിന്റെ 70ാം വാര്‍ഷികം പി .ആര്‍.എം.എച്ച്.എസ്.എസ്.പാന‌ുര്‍ കെങ്കേമമായി കൊണ്ടാടി. അതിന‌ുമ‌‌ുന്നോടിയായി സ്കൗട്ട്ആന്റ് ഗൈ‍ഡ്,ജെ.ആര്‍.സി.,എന്‍.സി.സി.,എന്നിവയിലെ മിട‌ുക്കന്മാര‌ും മിട‌ുക്കികള‌ും പരേഡില്‍ അണിനിരന്ന‌ു. ഹെഡ്മിസ്റ്റര്‍ പ്ര‌ീത ടീച്ചര്‍ 9.00മണിക്ക് പതാക ഉയര്‍ത്തി സല‌്യ‌ൂട്ട് സ്വീകരിച്ച‌ു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളില്‍ കഴിഞ്ഞ അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി.ക്ക‌ും+2 വിന‌ും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അന‌ുമോദിച്ചു. അന‌ുമോദന ചടങ്ങിന‌ു ശേഷം തേജാലക്ഷ്മി,അശിന്‍ഘോഷ്ത‌ുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ച‌ു.