സ്വാതന്ത്ര്യദിനാഘോഷം 2017
ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിന്‍സിപ്പല്‍ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയര്‍ത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് JRCയുടെ വര്‍ണാഭമായ മാസ്ഡ്രില്‍ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവര്‍ക്കും പായസവിതരണം നടത്തി.