ഐടി ക്ലബ്ബ്
'ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......
ഹിന്ദി ക്ലബ്ബ്
2017 -18അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി ദേവക്യഷ്ണനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.