ഐടി അറ്റ് സ്കൂളിന്റെ സംരംഭമായ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി അവധിക്കാല പരിശീലനത്തിനു മുന്നോടിയായി കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കു വേണ്ടി നടത്തപ്പെട്ട ഏകദിന കൂടിച്ചേരല്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.സി എസ് ഗീതാരാജശേഖരന്‍ 10-03-2017 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത , ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബല്‍, പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഐടി അറ്റ് സ്കൂളിന്റെ മാസ്റ്റര്‍ ട്രെയിനറും,സ്കൂളിന്റെ മുന്‍ എസ്ഐടിസിയുമായ ശ്രീ മോഹന്‍കുമാര്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.പിന്നീട് സ്കൂള്‍ എസ്ഐടിസി കുട്ടിക്കൂട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ച്മേഖലകളെക്കുറിച്ചും വിശദീകരിച്ചു.തുടര്‍ന്ന് പദ്ധതിയിലെ രണ്ട് മേഖലകള്‍ വീതം സ്വയം തെരഞ്ഞെടുക്കാനുള്ള സമയം കുട്ടികള്‍ക്കു നല്കി.ഒപ്പം പിറ്റിഏ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ്,മദര്‍ പിറ്റിഏ പ്രസിഡന്റ്,പിറ്റിഏ വൈസ് പ്രസിഡന്റ്,എസ്ഐടിസി,ജോയിന്റ് എസ്ഐറ്റിസി,കുട്ടികളുടെ അഞ്ച് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി 11 പേരടങ്ങുന്ന ഒരു സമിതിയും രൂപീകരിച്ചു.
2017-18 അധ്യായന വര്‍ഷത്തില്‍ 8 , 9 ക്ലാസ്സുകളിലെ 57 കുട്ടികള്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയില്‍ അംഗങ്ങളായി.