ഗവ. വി എച്ച് എസ് എസ് വാകേരി/സയൻസ് ക്ലബ്ബ്-17
സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് 2016-17 2016-17 അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ 50അംഗ സയന്‍സ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചു . ശാസ്ത്ര മാഗസിന് നിര്‍മ്മാണം, പുസ്തചക പരിചയം, ശാസ്ത്ര നാടക അവതരണം, സയന്‍സ് ക്വിസ്, ലഘുപരീക്ഷണ പ്രദര്‍ശനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന സന്ദേശ വീട് നിര്‍മ്മാണ മത്സരം ക്ലാസ് തലത്തില്‍ നടത്തി. ചാന്ദ്രദിന ക്വിസ് മത്സരം, ചുവര് പത്രികാ മത്സരം എന്നിവ നടത്തി, 5 മുതല്‍ +2 വരെയുള്ള എല്ലാ ക്ലാസിലും ചാന്ദ്രദിന സന്ദേശം വായിച്ചു. 2016 അന്താരാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷത്തോടനുബന്ധിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി "പയറുവര്‍ഗ്ഗങ്ങള്‍ - സാധ്യതകളും വെല്ലു വിളികളും " സെമിനാര്‍ സ്കൂളഅ തലത്തില്‍ നടത്തുകയും സബ്ജില്ലാ തലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. വിവിധ പയറുവര്‍ങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ക്ലാസും നടത്തി. സി വി രാമന് ഉപന്യാസ രചനാമത്സരം നടത്തി. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ യൂറീക്കാ വിജ്ഞാനോത്സവത്തോടനുബന്ധിച്ച് സൂക്ഷമ ജീവികളെക്കുറിച്ച് ക്ലാസുകളും വീഡിയോ പ്രദര്‍ശനങ്ങളും ചുവര്‍പത്രികാ നിര്‍മ്മാണവും നടത്തി. സ്കൂള്‍, പഞ്ചായത്ത്, സബ്ജില്ലാ തല വിജ്ഞാനോത്സവത്തില്‍ കുട്ടികള്‍ പങ്കെടുക്കുകയും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "കീടനാശിനികളും ക്യാന്‍സര്‍ രോഗവും" എന്ന വിഷയത്തില്‍ ഒരു പ്രൊജക്ട് ചെയ്യുകയും ഇത് പുത്തൂര്‍ വയല്‍ എം എസ് സ്വാമിന്ഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചുനടന്ന ജില്ലാതല ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ സബ്ജില്ലാതല ശാസ്ത്രോത്സവത്തിലും പ്രോജക്ട് അവതരിപ്പിച്ചു. ശാസ്ത്രോത്സവത്തില്‍ വര്ക്കിം മോഡല്‍ സ്റ്റില്‍ മോഡല്‍ എന്നീ ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ തല ശാസ്ത്രനാടക മസ്തരത്തിലും കുട്ടികളഅ പങ്കെടുത്തു.