സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി

13:24, 28 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Welcome2017 (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി
വിലാസം
കൂടരഞ്ഞി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-07-2017Welcome2017



ചരിത്രം

തിരുവിതാംകൂറില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ മുക്കം മോയി ഹാജിയുടെ പക്കല്‍ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാര്‍ക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബര്‍നാഡിന്‍റെ നേതൃത്വത്തില്‍ 1949 ല്‍ കൂടരഞ്ഞി സെന്‍റ് സെബാസറ്റ്യന്‍സ് ചര്‍ച്ച് സ്ഥാപിതമായി. 1949ല്‍ സെബാസറ്റ്യന്‍സ് എലമെന്‍ററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവണ്‍മോന്‍റിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ കെ എ പൗലോസ് ആയിരുന്നു. തുടര്‍ന്ന് സ്ഥാപനം ഹയര് എലമെന്ററി സ്കൂളായി ഉയര്‍ന്നു

ഏതാണ്ട് 20 വിദ്യാര്‍ത്ഥികളുമായി 1949 ല്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 3 അധ്യാപകരാണ് സേവനം അനുഷ്ടിച്ചിരുന്നത്. 1962 ല്‍ ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1965ല്‍ എസ് എസ് എല്‍ സി ആദ്യ ബാച്ച് പുറത്തിറങ്ങി. 1998 ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. ശ്രീ.അബ്ദുള്‍ നാസിര്‍ , സിസ്റ്റര്‍.മേരി ജോസഫ്‌
  • ബാന്റ് ട്രൂപ്പ്. ശ്രീമതി .ലീന ജേക്കബ്,അ‍ഞ്ജു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ്‌
  • ജെ.ആര്‍.സി.

നേട്ടങ്ങൾ • നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം • നന്മ അവാർഡ് • സീഡ് അവാർഡ് • തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്


മാനേജ്മെന്റ്

താമരശ്ശേരി രൂപതയുടെ കീഴില്‍ ‍ റെവ. ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ സണ്ണി ജോസഫ് എം. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ ജെ ജോസഫുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ കെ എ പൗലോസ് സി പി ത്രേസ്സ്യ കെ ജെ ദേവസ്സ്യ എം ജെ മാത്യൂ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി ടി ജോര്‍ജ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സന്തോഷ് ആന്‍റണി മികച്ച ബാല നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ്. ആന്‍സി ജോസഫ് ദേശീയ റെക്കോര്‍ഡ് 100 മീറ്റര്‍ ബിനു ചെറിയാന്‍ ദേശീയ ബാസ്ക്റ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ പി എം മത്തായി സംസ്ഥാന ഡയറക്ടര്‍ നാഷണല്‍ സേവിംഗ്സ് സ്കീം.

വഴികാട്ടി

|}