ക്ലബ് രൂപീകരണം

ഈ അധ്യയനവര്‍ഷത്തെ പരിസ്ഥിതി ക്ലബിന്റെ രൂപീകരണം കോഡിനേറ്ററായ സയന്‍സ് അധ്യാപിക മിനിയുടെ നേതൃത്വത്തില്‍ ജൂണ്‍ രണ്ടാം തീയതി നടന്നു.ഗവണ്മെന്റ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള മഴക്കുഴി നിര്‍മ്മിക്കാനും വൃക്ഷത്തൈകള്‍ നടാനും വിതരണം ചെയ്യാനുമുള്ള തീരുമാനം കൈക്കൊണ്ടു.

പരിസ്ഥിതി ദിനാചരണം

ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പതരയ്ക്ക് വൃക്ഷപൂജയോടെ ദിനാചരണം ആരംഭിച്ചു.മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട തേക്കുമരത്തില്‍ വിരമിച്ച അധ്യാപികയായ സുഷമ പൊന്നാട ചാര്‍ത്തി. പി.എസ്.വിപിന്‍കുമാര്‍,സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വൃക്ഷത്തെ വണങ്ങി.പ്രധാനഅധ്യാപികയായ ശ്രീദേവി പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം,വൃക്ഷങ്ങളെ ആദരിക്കേണ്ടതിന്റെ ആവശ്യകത ഇവയെപറ്റി സംസാരിച്ചു.തൂടര്‍ന്ന് ആറാംക്ലാസ്സിലെ വിസ്മയ് നടത്തിയ പ്രഭാഷണത്തില്‍ പരിസ്ഥിതി ദിനാചരണം ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടതല്ലെന്നും അത് ജീവിതചര്യ ആണെന്നും ഓര്‍മ്മിപ്പിച്ചു.എട്ടാം ക്ലാസ്സിലെ സഫീര്‍ അഹമ്മദ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മഴക്കുഴി നിര്‍മ്മാണം

അന്നേദിവസം രാവിലെ പതിനൊന്നുമണിക്ക് കായികാധ്യാപകനായ സാബുവിന്റെ നേതൃത്വത്തില്‍ ക്ലബ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ മഴക്കുഴി നിര്‍മ്മിച്ചു.

വൃക്ഷത്തൈ വിതരണം

ക്ലബ് അംഗം സൂര്യനാരായണന് ലക്ഷ്മിതരുവിന്റെ തൈ നല്‍കി പ്രധാനാധ്യാപിക വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.മുരിങ്ങ,പ്ലാവ്, അശോകം, നെല്ലി,റംബുട്ടാന്‍ തുടങ്ങിയ മരങ്ങളുടെ തൈ വിതരണം ചെയ്തു.

പരിസ്ഥിതിദിന പ്രശ്നോത്തരി

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വൈകിട്ട് മൂന്നരയ്ക്ക് സ്കൂള്‍ ലൈബ്രറിയില്‍ വെച്ച് പ്രശ്നോത്തരി മല്‍സരം നടത്തുകയുണ്ടായി.ആറാം ക്ലാസ്സിലെ വിസ്മയ് ഒന്നാം സ്ഥാനവും എട്ടാം ക്ലാസ്സിലെ നിധാല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത് വൃക്ഷത്തൈകളായിരുന്നു.ഇത് കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.