സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോല്‍സവം

2017 ജൂണ്‍ ഒന്നാം തിയതി പ്രവേശനോല്‍സവം ന‌ടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സുനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വര്‍ക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാര്‍ഡ് മെമ്പര്‍ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവര്‍ പ്രസംഗിചു. 2017-18 വര്‍ഷം അക്കാദമിക പ്രവര്‍ത്തനങ്ങല്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോല്‍സവം നടത്തി. നവാഗതരായ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചര്‍ക്ക് ഇരു ദക്ഷിണ നല്‍കി. ഹെഡ്മിസ്ട്രസ് വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷര ദീപം തെളിയിച്ചു നല്‍കി. ചടങ്ങില്‍ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു.

വിജയോല്‍സവം

2016-17 അദ്ധ്യായന വര്‍ഷത്തെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകെണ്ട് വിജയോല്‍സവം നടത്തി. പ്ലസ് ടൂ വിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 54 വിദ്യാര്‍ത്ഥികളെയും എസ് എസ് എല്‍ സിയ്ക്ക് എ പ്ലസ് നേടിയ 14 വിദ്യാര്‍ത്ഥികളെയും 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ 20 വിദ്യാര്‍ത്ഥികളെയും 15-06-2017ന് ആദരിച്ചു. എന്‍ എം എം എസ് സ്കോളര്‍‍ഷിപ്പ് നേടിയ 12 വിദ്യാര്‍ത്ഥികളെയും ആദരിച്ചു. പി ടി എ പ്രസിഡന്റ് കെ യു വര്‍ക്കി അദ്ധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ ഫാ.സുനില്‍ കെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഷൈമ ടി ബെന്നി, സുജിത രാജു, എം ജെ ജോസഫ്, രാജന്‍ ബാബു, ആല്‍ബന്‍ മാത്യൂ , അതുല്യ ബേബി ജോബിന്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.