എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയര്‍ റെഡ്ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും ജൂനിയര്‍ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവര്‍ത്തിക്കുകയും ഇതിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആര്‍ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവര്‍ത്തിക്കുന്നു. എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികള്‍ ഈ ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ജെ ആര്‍ സി കുട്ടികള്‍ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവര്‍ ഫണ്ട് കളക്ഷന്‍ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവണ്‍മെന്റ് ആശുപത്രികളും സന്ദര്‍ശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികള്‍ നാടിന്റെ നന്‍മയും പ്രതീക്ഷയുമാണ്.