ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഇ-വിദ്യാരംഗം
വിദ്യാരംഗം മാസിക സ്കൂള്‍ ലൈബ്രറി വഴി കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്,സാഹിത്യസമാജത്തിന്റെ ആഴ്ചവട്ടം പരിപാടിയില്‍ വിദ്യാരംഗം മാസികയിലെ ശ്രദ്ധേയമായ രചനകള്‍ കുട്ടികളും അദ്ധ്യാപകരും സദസ്സിന് പരിചയപ്പെടുത്തും.വിദ്യാരംഗം ബ്ലോഗിലെ പഠനവിവരങ്ങള്‍,പാഠവിശകലനങ്ങള്‍,വീഡിയോ,ആഡിയോ എന്നിവ സ്മാര്‍ട്ട് റൂം വഴി കുട്ടികള്‍ക്ക് പങ്കു വയ്ക്കുന്നു.അധിക വിവരങ്ങള്‍ ഇ-മെയില്‍ വഴി പങ്കുവയ്ക്കാന്‍ ഐ.റ്റി വിഭാഗവും മലയാള വിഭാഗവും പ്രവര്‍ത്തനം തുടങ്ങി.ഇതര വിഷയങ്ങളും ഇതില്‍ കൂട്ടുചേരുന്നതാണ്.പ്രധാനമായും കമ്പ്യൂട്ടര്‍, ഇ-മെയില്‍ സൗകര്യമുള്ള കുട്ടികള്‍ക്കാണ് ഇത് പ്രയോജനപ്പെടുന്നത്.വിവരവിജ്ഞാന വിനിമയം ഒരു ഡബിള്‍ ക്ലിക്കില്‍ മനസ്സിലും ചിന്തയിലും ബുദ്ധിയിലും എത്തുമ്പോഴാണ് വിദ്യാലയം ഹൈ-ടെക് ആകുന്നതെന്ന് ഞങ്ങള്‍ കരുതുന്നു.ഇതോടൊപ്പം എല്ലാ വിഷയങ്ങളുടെയും പാഠഭാഗവുമായി ബന്ധപ്പെട്ട റിസോഴ്സ് സി.ഡികള്‍ കണ്ടെത്തുക, തയ്യാറാക്കുക എന്നത് അവധിക്കാലത്തെ ഞങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.