സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് | |
---|---|
വിലാസം | |
വെളിമാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | 14880 |
ചരിത്രം
1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂള്‍ ആറളത്ത് പ്രവര്‍ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര് ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയില്‍ ചാത്തോത്ത് കണ്ണന് ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്‍ക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങള് റൈറ്റർ കണ്ണന് നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍ വീര്‍പ്പാട് എന്ന പേരില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 62 വിദ്യാര്‍ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമന് നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ . ഇന്നത്തെ അയ്യന് കുന്ന്, ആറളം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂള്‍ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍. 1946 മുതല്‍ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ല്‍ മാത്രമാണ്. വെളിമാനം, കീഴ്പ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വീര്‍പ്പാട് സ്കൂളില്‍ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാര് ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീര്‍പ്പാട് ഒരു ചെറ്റക്കുടിലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ,1951 ല്‍ കീപ്പറമ്പന് ചോലയില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ വേദപഠനത്തിനായി നിര്‍മ്മിച്ച ഷെഡിലേക്ക് മാറ്റി. അതില്‍ ഏകദേശം 95 കുട്ടികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നു .1952 ല്‍ ശ്രീ. കുഞ്ഞിരാമന് സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിനു മുന്‍പിലായി ഉണ്ടാക്കുകയും സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു . 1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗീകാരം ലഭിച്ചു .
സ്കൂളിന്റെ പുരോഗതിക്കും കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാഭ്യാസ രംഗത്ത് പരിചയവും പാരമ്പര്യവുമുള്ള കത്തോലിക്കാ സമുദായം നടത്തുന്നതാണ് യുക്തമെന്നു കരുതി 1954 ല്‍ സ്കൂളും അത് സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ സ്ഥലവും കൂടി 2200 രൂപ വിലയ്ക്ക് എം . കുഞ്ഞിരാമനില്‍ നിന്നും വെളിമാനം പള്ളി വിലയ്ക്ക് വാങ്ങി . റവ.ഫാ. സെബാസ്റ്റ്യന്‍ ഇളം തുരുത്തിയായിരുന്നു അന്ന് ഇടവക വികാരി . സ്കൂളിനു സ്ഥല സൗകര്യം വര്ധിരപ്പിക്കാന് അദ്ദേഹം ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1956 ല്‍ ആണ് ഈ വിദ്യാലയത്തിനു പേര് സെന്റ് സെബാസ്റ്റ്യന്‍സ് ലോവര്‍ എലിമെന്ററി സ്കൂള്‍ വീര്‍പ്പാട് എന്നാക്കി മാറ്റിയത് .
ഭൗതിക സൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് ആന്‍ഡ് ഗൈഡ്
ഡെന്നി പി.മാത്യു , മേബിള്‍ എം ആന്റ്ണി , ആശ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കുന്ന സ്കൗട്ട് ആന്‍ഡ് ഗൈഡില്‍ അറുപത്തിനാല് കുട്ടികളുണ്ട് . ഉച്ചക്ക് 1.30 നു അധ്യാപകരുടെ നേതൃത്തില്‍ ഇവര്‍ പരിശീലനം നേടുന്നു .
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
• ഗണിത ക്ലബ്ബ്
വിദ്യാര്‍ഥികള്‍ക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ വികസിപ്പിക്കുകയും താല്പര്യം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്ഷ്യം .
ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികള്‍ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരങ്ങള്‍ , ഗണിത ശാസ്ത്രന്ജരെപരിചയപ്പെടുത്തല്‍ , ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കല്‍ , സംഖ്യ പാറ്റേണ്‍ , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
• സയന്‍സ് ക്ലബ്ബ്
കുട്ടികളില്‍ ശാസ്ത്ര അവബോധവും ശാസ്ത്ര താല്പര്യവും വളര്‍ത്തുന്നതിനായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം ഔഷധത്തോട്ട നിര്‍മ്മാണം ,സയന്‍സ് ക്വിസ് , പ്രഭാഷണ മത്സരങ്ങള്‍ , പ്രകൃതി പഠന ക്യാമ്പുകള്‍ മുതലായവ നടത്തി വരുന്നു
• മലയാളം ക്ലബ്ബ്
ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മലയാളം ക്ലബ് പ്രവര്‍ത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തില്‍ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
• സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുന്നതിനും അവരെ മികച്ച പൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരുടെ നേതൃത്വ പാടവം വളർത്തിയെടുക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ് പ്രവൃത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, വിവിധ ദിനാചരണങ്ങൾ , പ്രസംഗ മത്സരങ്ങൾ , എക്സിബിഷനുകൾ, പഠന യാത്രകൾ മുതലായവ നടത്തി വരുന്നു.
മാനേജ്മെന്റ്
-
നിലവിലെ മാനേജർ: ഫാ :നോബിള്‍ ഓണംകുളം
-
നിലവിലെ ഹെഡ് മാസ്റ്റര്‍ : മാത്യൂസ് മാത്യു വി
നിലവിലെ അധ്യാപകർ
ക്രമ സംഖ്യ |
പേര് | തസ്തിക |
---|---|---|
1 | മാത്യൂസ് മാത്യു വി | പ്രഥമാധ്യാപകൻ |
2 | അല്‍ഫോന്‍സ ജോസഫ് | യു.പി.എസ്.എ |
3 | അന്നക്കുട്ടി കെ . എഫ് . | എൽ.പി.എസ്.എ |
4 | അന്നമ്മ സെബാസ്റ്റ്യന്‍ | എൽ.പി.എസ്.എ |
5 | ആശ ജോണ്‍ . | യു.പി.എസ്.എ |
6 | അഗസ്റ്റിന് . കെ. ജോസഫ് | യു.പി.എസ്.എ |
7 | ബിന്നി ജോസഫ് | പി.ഇ.ടി |
8 | സിസിലി സ്കറിയ | യു .പി.എസ്.എ |
9 | ക്ലാരമ്മ ഇ.ടി | എൽ.പി.എസ്.എ |
10 | ഡെന്നി മാത്യു | എൽ.പി.എസ്.എ |
11 | ഡയാന ജോര്‍ജ് | യു .പി.എസ്.എ |
12 | ജീമ ജോസ് | യു .പി.എസ്.എ |
13 | ജിബിന്‍ തോമസ് .കെ | യു .പി.എസ്.എ |
14 | ജിന്‍സി കെ. സി | യു .പി.എസ്.എ |
15 | ജസ്റ്റിന് പി. ജെ . | യു .പി.എസ്.എ |
16 | മേബിള്‍ എം. ആന്റണി . | യു .പി.എസ്.എ |
17 | മഞ്ജുഷ ജോര്‍ജ് | യു .പി.എസ്.എ |
18 | മേരി എ . പി | യു .പി.എസ്.എ |
19 | മേരി ടി . ജെ | എല്‍ .പി.എസ്.എ |
20 | മോളി വി . പി | എല്‍ .പി.എസ്.എ |
21 | പ്രസന്ന ആലക്കണ്ടി | ജെ. എല്‍ . ടി.(സംസ്കൃതം |
22 | യു .പി.എസ്.എ | |
23 | റോസമ്മ ജോര്‍ജ്ജ് എം . | യു .പി.എസ്.എ |
24 | റോസമ്മ മാത്യു എം . | എല്‍ .പി.എസ്.എ |
25 | സാബു ജോസഫ് | യു .പി.എസ്.എ |
26 | സലിമ്മ ആന്റണി | എല്‍ .പി.എസ്.എ |
27 | സമീറ യു.പി | ജെ. എല്‍ . ടി.( അറബി ) |
28 | സെബാസ്റ്റ്യന്‍ കെ. യു . | ജെ. എല്‍ . ടി.( ഹിന്ദി ) |
29 | സെല്‍മ ജോസ് | യു .പി.എസ്.എ |
30 | ഷീന ജോസഫ് | യു.പി.എസ്.എ |
31 | സില്‍വി ജോസ് | ജെ. എല്‍ . ടി.( ഹിന്ദി ) |
32 | അന്നമ്മ ജോസഫ് | യു .പി.എസ്.എ |
മുന്സാരഥികള്
സ്കൂള്‍ മാനേജര്‍മാര്‍
ശ്രി. എം . കുഞ്ഞിരാമന് - 1949
റവ: ഫാ.സെബാസ്റ്റ്യന്‍ ഇളം തുരുത്തി –1953-59
റവ: ഫാ.ജോസഫ് ഐക്കരമറ്റം -1959-63
റവ: ഫാ.ഫ്രാന്‍സിസ് വാളായില്‍-1963-67
റവ: ഫാ.മാത്യു മുള്ളന്‍ മട -1967-71
റവ: ഫാ.മാണി കണ്ടത്തില്‍ 1971-73
റവ: ഫാ.സെബാസ്റ്റ്യന്‍ കഞ്ഞിരക്കാട്ടുകുന്നേല് - 1973-76
റവ: ഫാ. ജോസഫ് മണ്ണൂര്‍ -1973-77
റവ: ഫാ.ജേക്കബ് പുത്തന്‍പുര -1977-78
റവ: ഫാ.സക്കറിയാസ് വള്ളോപ്പള്ളി -1978-83
റവ: ഫാ.ജോര്‍ജ് കഴിക്കച്ചാലില്‍ -1983-85
റവ: ഫാ.മാത്യു .ജെ .കൊട്ടുകാപ്പള്ളില്‍ -1985-90
റവ: ഫാ.ജോസഫ് പുതിയാകുന്നേല്‍-1990-91
റവ: ഫാ. ജോര്‍ജ് എളൂക്കുന്നേല്‍ -1991-95
റവ: ഫാ. ജോസഫ് ആടിമാക്കീല്‍ -1995-2000
റവ: ഫാ.ജോര്‍ജ് കൊല്ലക്കൊമ്പില്‍ -2000-2005-
റവ: ഫാ.എബ്രഹാം തോണിപ്പാറ 2005-2006
റവ: ഫാ.ജോര്‍ജ് തെക്കുംചേരി
റവ: ഫാ.ജോൺ മുല്ലക്കര
സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍
ശ്രീ. എം . കുഞ്ഞിരാമന് നമ്പ്യാര്‍
ശ്രീ . കെ. ഗോവിന്ദന്
ശ്രീ. കെ. ചന്ദ്രചൂഡന് നമ്പ്യാര്‍
ശ്രീ. പി. എം . കുഞ്ഞിരാമന് നമ്പ്യാര്‍
ശ്രീ. പി. ജെ . ചാക്കോ
ശ്രീ. പി. ഇസ്റ്റഡ് ജോസഫ്
ശ്രീ. പി . എഫ് . മാത്യു
ശ്രീ. കെ . ജെ . യോമസ്
ശ്രീ. എ. ഡി. ജോസഫ്
ശ്രീ. റ്റി. എം . തോമസ്
ശ്രീ. എം .റ്റി .വര്‍ക്കി
ശ്രീ. കെ .എം.ദേവസ്യ
ശ്രീ. റ്റി .വി. ഉലഹന്നാന്
ശ്രീ. എം .വി വര്‍ഗ്ഗീസ്
ശ്രീ.സി. സിസിലി റ്റി.വി
ശ്രീമതി. എം . ജെ . മേരി
ശ്രീ.കെ.എം . മാത്യു
ശ്രീ.കെ . ജെ. ആന്റണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.9880561,75.7569531|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്