എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42457 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം
വിലാസം
പുലിയൂര്‍ക്കോണം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-02-201742457



പ്രമാണം:Imagepallickal.png


ചരിത്രം

തിരുവനതപുരം ജില്ലയിൽ മടവൂര്‍ ഗ്രാമപഞ്ചായത്തിൽ പുലിയൂര്‍ക്കോണം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു റ്വിദ്യാലയമാണ് ശങ്കര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍ . 1962- ല്‍ പുലിയൂര്‍ക്കോണത്ത് എസ്.വി.യു.പി.സ്കൂള്‍ സ്ഥാപിച്ചു. തെക്കതില്‍ വീട്ടില്‍ ശ്രീ കുഞ്ഞുരാമക്കുറുപ്പിന്റെയും ശ്രീ കുഞ്ഞുക്രിഷ്ണ കുറുപ്പിന്റെയും ആശ്രാന്തപരിശ്രമത്താല്‍ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കാനായത്.ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു പുലിയൂര്‍ക്കൊണം എസ്.വി.യു.പി. സ്കൂള്‍. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. 5 മുതൽ 7 വരെ 70 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8258479,76.8356698 | zoom=12 }}