മേരിഗിരി സി എം ഐ പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളത്തു് സിഎം ഐ വൈദീകര്‍ നടത്തിവരുന്ന അണ്‍ എയിഡഡ് സി ബി എസ് സി ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് മേരിഗിരി സി എം ഐ പബ്ലിക് സ്കൂള്‍. കൂത്താട്ടുകുളം ടൗണിനോടുചേര്‍ന്നു് എം സി റോഡരുകില്‍ മുട്ടനോലില്‍ മലയുടെ കിഴക്കേ ചെരുവില്‍ മേരിഗിരി ആശ്രമത്തിന്റെയും ദേവാലയത്തിന്റെയും സമീപത്താണു് സ്കൂള്‍ സ്ഥിതിചെയ്യുന്നതു്.
ചരിത്രം
കാര്‍മെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമന്‍ കത്തോലിക്കാ സന്യാസിവിഭാഗത്തിന്റെ സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങള്‍ 1994-ല്‍ ആരംഭിച്ചതാണു് മേരിഗിരി പബ്ലിക് സ്കൂള്‍ . 1955 ലാണു് സി എം ഐ സന്യാസിവിഭാഗം മേരിഗിരി ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചതു്.
നടത്തിപ്പു്
ഫാ. സിറിയക് പന്നിവേലിലാണു് ഇപ്പോള്‍ ലോക്കല്‍ മാനേജര്‍. 19 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസിവിഭാഗത്തിന്റെ കീഴില്‍ ഇന്ത്യയിലാകെ 201 സ്കൂളുകള്‍, 16 ബിരുദ കലാലയങ്ങള്‍, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എഞ്ചിനിയറിങ് കോളെജും മെഡിക്കല്‍ കോളെജും ഒന്നു വീതവും ഉള്ളതിനാല്‍ പൊതുമാനേജര്‍ വേറെയുണ്ടു്.
കിന്റര്‍ ഗാര്‍ട്ടെന്‍, സീനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍, എല്‍ കെ ജി മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം മേരിഗിരി സി എം ഐ പബ്ലിക് സ്കൂളില്‍ 1700 വിദ്യാര്‍ത്ഥികളാണുള്ളതു്.
ഫാ ജോസ്‍ അയ്ക്കരപ്പറമ്പില്‍ സിഎം ഐ ആണു് പ്രിന്‍സിപ്പാള്‍ .
പത്രിക: ദി മേരിഗിരൈറ്റ് (ദ്വിഭാഷാത്രൈ മാസിക)
വെബ് സൈറ്റ് : http://www.marygiri.org/
പശ്ചാത്തല സൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നേട്ടങ്ങള്‍
വഴികാട്ടി
മേരിഗിരി സിഎം ഐ പബ്ലിക് സ്കൂളി ലേക്ക് വരുവാനുള്ള വഴി
|
<googlemap version="0.9" lat="9.868471" lon="76.595843" zoom="16" width="350" height="350" selector="no" controls="none">
9.868471,76.595843, മേരിഗിരി സിഎം ഐ പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം
</googlemap>മേരിഗിരി സിഎം ഐ പബ്ലിക് സ്കൂള്‍
കൂത്താട്ടുകുളം