ഗാർഡിയൻ ഏൻജൽ ഇ എം എച്ച്.എസ്സ്. മണ്ണൂർ

20:59, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)


മണ്ണൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്‌ വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ്‌ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന ഈ സ്‌കൂള്‍ മണ്ണൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ പള്ളിയുടെ കീഴിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. 1984-ല്‍ ഈ വിദ്യാലയം നഴ്‌സറി സ്‌കൂള്‍ ആയി ആരംഭിച്ചു. തുടര്‍ന്ന്‌ 1992-93 കാലയളവില്‍ ക, ഢ, ഢകകക എന്നീ ക്ലാസ്സുകള്‍ ആരംഭിക്കുകയും 1995-96 ല്‍ എല്ലാ ക്ലാസ്സുകള്‍ക്കും അംഗീകാരം കിട്ടി സമ്പൂര്‍ണ്ണ ഹൈസ്‌കൂള്‍ ആയിത്തീരുകയും ചെയ്‌തു. 1995-96 കാലയളവില്‍ തന്നെ എസ്‌.എസ്‌.എല്‍.സി സെന്റര്‍ അനുവദിച്ചു കിട്ടുകയും ആദ്യബാച്ചിനു 100% വിജയം കൊയ്യാന്‍ കഴിയുകയും ചെയ്‌തു എന്നത്‌ വിജയവീഥിയിലെ നാഴികക്കല്ലാണ്‌. പിന്നീട്‌ വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവര്‍ത്തിച്ചു.

ഗാർഡിയൻ ഏൻജൽ ഇ എം എച്ച്.എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂര്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Anilkb



ചരിത്രം

2003-04 കാലത്ത്‌ എസ്‌.എസ്‌.എല്‍.സി.ക്ക്‌ 5-ഉം, 15ഉം റാങ്കുകള്‍ കരസ്ഥമാക്കി. ആ വര്‍ഷം തന്നെ ഇവിടെ ഹയര്‍ സെക്കന്ററിക്ക്‌ സയന്‍സ്‌, കോമേഴ്‌സ്‌ ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ അനുവാദം കിട്ടി. 2004-05ല്‍ പാഠ്യപദ്ധതി പരിഷ്‌കരണാര്‍ത്ഥം സര്‍ക്കാര്‍ രൂപം കൊടുത്ത ഗ്രേഡിംഗ്‌ സിസ്റ്റം നടപ്പില്‍ വന്നപ്പോള്‍ ആ വര്‍ഷം തന്നെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ എസ്‌.എസ്‌.എല്‍.സി ക്ക്‌ 100% വിജയം നേടിയ ഏക സ്‌കൂള്‍ എന്ന ബഹുമതി നേടുകയും ചെയ്‌തു. മാനേജ്‌മെന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരീക്ഷണാധിഷ്‌ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മികച്ച ലാബ്‌, വിശാലമായ വായനാമുറിയും രണ്ടായിരത്തിലേറെ പുസ്‌തകങ്ങളുമായി 1995 ല്‍ തുടക്കമിട്ട ഒരു ലൈബ്രറി, എന്നിവ സജ്ജമാണ്‌. എഡ്യൂസാറ്റ്‌ എന്ന അത്യാധുനിക പഠന സൗകര്യം, കമ്പ്യൂട്ടര്‍ ലാബ്‌ തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്‌. പഠന പ്രവര്‍ത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളേയും തുല്യമായി കണ്ട്‌ കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികള്‍ക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 2003-04 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന കലോത്സവത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ സംഗീത. ആര്‍. മൂന്നിനങ്ങളില്‍ ഫസ്റ്റ്‌ എ ഗ്രേഡ്‌ നേടുകയുണ്ടായി. അതുപോലെ 2007-08-ല്‍ പൂജ അന്ന രാജു എന്ന കുട്ടിയും ഫസ്റ്റ്‌ എ ഗ്രേഡോടുകൂടി സംസ്ഥാനകലാമേളയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നത്‌ ഈ സ്‌കൂളിന്റെ നേട്ടങ്ങളില്‍ പെടുന്നു. 1998-99 കാലത്ത്‌ ഈ സ്‌കൂളില്‍ ആരംഭിച്ച സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മികവുറ്റ രീതിയില്‍ നടത്തപ്പെടുന്നു. ഈ സ്‌കൂളിലെ 36 കുട്ടികള്‍ക്ക്‌ രാജ്യ പുരസ്‌ക്കാര്‍ സര്‍ട്ടിഫിക്കറ്റും 11 പേര്‍ക്ക്‌ രാഷ്‌ട്രപതി അവാര്‍ഡും നേടാന്‍ കഴിഞ്ഞത്‌ വലിയൊരു നേട്ടമാണ്‌. ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്‌തമായ ഒരു ബാന്‍ഡ്‌ ഗ്രൂപ്പും ഈ സ്‌കൂളില്‍ സജീവമാണ്‌. ഇത്തരത്തില്‍ സമഗ്രവും സമ്പൂര്‍ണ്ണവുമായ വളര്‍ച്ചയുടെ പാതയിലാണ്‌ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിര്‍ത്തിക്കൊണ്ട്‌ കുട്ടികളുടെ സര്‍ഗ്ഗശേഷികളെ ചിട്ടയായി വളര്‍ത്തി അവരെ പരിപൂര്‍ണ്ണ വ്യക്തിത്വത്തിന്‌ ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ്‌ മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏയ്‌#്‌ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ സ്‌കൂളിന്റെ എല്ലാവിധ നടത്തിപ്പുകള്‍ക്കും സാരഥ്യം വഹിക്കുന്ന മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തലവന്‍ ശ്രേഷ്‌ഠ കാതോലിക്ക ആബൂല്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയാണ്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണ്ണൂര് കീഴില്ലം പി. ഒ., പിന്‍-683 541 ഫൊന്‍ -0484-2653611, 0484-2651211 ഇ മെയില്‍ -28050gaemhss@gmail.com