ദിനാചരണങ്ങൾ -2024 പഠനോത്സവം റിപ്പോർട്ട് 2024 - 25

             		2024 -25  അധ്യയന വർഷത്തിൽ കിടങ്ങൂർ സെൻ്റ്. ജോസഫ്‍സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ പാഠ്യ, പാഠ്യേതര മികവുകളെ വിലയിരുത്തുന്നതിനായി  "പഠനോത്സവം" ILLUMINA 2K25 എന്ന പേരിൽ  സംഘടിപ്പിച്ചു. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചു എന്ന് തിരിച്ചറിയുന്നതിന് രക്ഷിതാക്കൾക്കും സമൂഹത്തിനും ലഭിക്കുന്ന ഒരു വേദിയാണ് പഠനോത്സവം. ഇതിനു മുന്നോടിയായി 24- 2 - 25 വെള്ളിയാഴ്ച അങ്കമാലി ബി. ആർ. സി - യിൽ സംഘടിപ്പിച്ച പഠനോത്സവം 24 - 25 ഏകദിന ശിൽപ്പശാലയിൽ കിടങ്ങൂർ സെൻറ് ജോസഫ്‍സ് എച്ച് .എസ് . എസ് - ൽ നിന്നും SRG കൺവീനർ ശ്രീമതി ഷേളി വി.സി പങ്കെടുത്തു. പ്രസ്തുത സെമിനാറിൽ നിന്നും ലഭിച്ച ആശയങ്ങൾ ഉൾക്കൊണ്ട് 27- 2 - 25 തിങ്കളാഴ്ച സ്കൂളിൽ എസ്. ആർ .ജി. യോഗം കൂടുകയും ക്ലാസ് തല , കോർണർ തല, സ്കൂൾതല പഠനോത്സവങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു .ക്ലാസ്‍തല ,കോർണർ തല ,പഠനോത്സവം 4 -3 - 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്താൻ തീരുമാനിച്ചു. ഈ തലങ്ങളിൽ നിന്നും ഏറ്റവും മെച്ചപ്പെട്ടവ തിരഞ്ഞെടുത്തു സ്കൂൾതല പഠനോത്സവo 13 -3 - 25 വ്യാഴാഴ്ച വളരെ ആഘോഷപൂർവ്വം നടത്താനും തീരുമാനിച്ചു.