ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 11 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) (''''അമ്മയാകുന്ന പ്രകൃതി''' പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത് നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ. കൊഞ്ചുന്ന ചിരിയോടെ എൻ പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു. ആ മൃദുസ്നേഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മയാകുന്ന പ്രകൃതി

പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത് നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ.

കൊഞ്ചുന്ന ചിരിയോടെ എൻ പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു.

ആ മൃദുസ്നേഹമെനിൽ നറുനിലാവായ് പൊഴിഞ്ഞു.

താളത്തിൽ എൻ ഹൃദയം തുടിച്ചു 'അമ്മേ എന്ന് എന്റെ ചുണ്ട് വിറച്ചു.

തരളമാം സ്നേഹത്തിൻ മൃദു സാന്ത്വനമായി മാറി നിൻ ചെറുവിരലുകൾ.

ചുംബിച്ചു ചുംബിച്ചു നിൻ കവിൾ തുടുത്തു അമ്മതൻ സ്നേഹം ഞാൻ അനുഭവിച്ചു...

ആൻ ക്ലാര പി.എസ്

9 A സെന്റ്. മേരീസ് സി. ജി. എച്. എസ്. എസ്, എറണാകുളം

എറണാകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത