ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

2025-2026 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ, ബ്ലോക്ക് മെമ്പർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. അക്ഷര തൊപ്പി വെച്ച് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. കുഞ്ഞുങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഈ ഒരു അവസരത്തെ വരവേറ്റത്. കുഞ്ഞുങ്ങൾക്കായി മധുരവും പഠനോപകരണങ്ങളും സ്കൂളിൽ നിന്നും വിതരണം ചെയ്തു. സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പഠനോപകരണ വിതരണവും ഇതിനോടനുബന്ധിച്ച് തുടർ ദിവസങ്ങളിൽ ഉണ്ടായിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കുഞ്ഞുമക്കളെ കലാപരിപാടികളോടെയാണ് സ്കൂളിലേക്ക് സ്വാഗതം ചെയ്തത്.

സ്പോർട്സ്

കായികരംഗത്തെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തലത്തിൽ കായികമേള സംഘടിപ്പിക്കുകയുണ്ടായി. വിജയികളായ കുട്ടികളെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് നടന്ന സബ്ജില്ലാതല കായികമേളയിൽ പങ്കെടുക്കുപ്പിക്കുകയും കുട്ടികൾക്ക് അടുത്ത ലെവൽ വരെ മത്സരിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. മറ്റെല്ലാ മേളകളെയും പോലെ തന്നെ കായികരംഗത്തും കുട്ടികൾ ഇന്ന് കഴിവുള്ളവരാണ്. അവരുടെ അവസരങ്ങൾ വർദ്ധിപ്പിക്കുവാനും ആത്മവിശ്വാസം നേടിയെടുക്കാനും ഇത്തരത്തിൽ നടത്തുന്ന കായികമേളകൾക്ക് കഴിയുന്നു. അതിനുള്ള തുടക്കം സ്കൂളുകളിൽ നിന്നാകട്ടെ









സ്പോർട്സ്

വാർഷികാഘോഷം(ആരവം 2026)

പുല്ലയിൽ ഗവൺമെന്റ് എൽ പി എസിൽ വാർഷികം ആഘോഷിക്കുകയുണ്ടായി. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബിആർ അഷ്റഫ് വാർഷികം ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ കണ്ണൻ പുല്ലയിൽ പങ്കെടുത്തു. കുട്ടികൾക്കുള്ള എന്റെ കളും ക്യാഷ് പ്രൈസുകളും ട്രോഫികളും മറ്റും ഈ അവസരത്തിൽ വിതരണം ചെയ്യുകയുണ്ടായി. രാവിലെ 9 മണി മുതൽ ഒരു മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. വളരെ വർണാഭമായ ഒരു ചടങ്ങായിരുന്നു ഇത്.