ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/ റേഡിയോ ക്ലബ്
*തരംഗം റേഡിയോ ക്ലബ്.* കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും വിജ്ഞാന സംബന്ധമായ അറിവുകൾ പകരുന്നതിനും സ്കൂളിലെ പ്രധാന സംഭവങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനു മായി തരംഗം റേഡിയോ ക്ലബ്ബ് പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഓരോ സ്റ്റാൻഡേർഡിലെയും ഓരോ ഡിവിഷനിലെ കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.റേഡിയോ ക്ലബ്ബിൻ്റെ പ്രോഗ്രാം എല്ലാ കുട്ടികൾക്കും ക്ലാസുകളിൽ ഇരുന്നു കേൾക്കാൻ ശബ്ദ സജ്ജീകരണവും ഉണ്ട്.