ഉള്ളടക്കത്തിലേക്ക് പോവുക

പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് പ്രവർത്തങ്ങൾ

ഇക്കോ ക്ലബ്,ഹെൽത്ത് ക്ലബ് ,സുരക്ഷാ ക്ലബ് ,തുടങ്ങിയ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തങ്ങൾ നടന്നു വരുന്നു .

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

നന്ദിയോട്  ഗ്രാമ പ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഓരോ മണിക്കൂർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം നടന്നു വരുന്നു

കുഞ്ഞു വായന

കുഞ്ഞു വായന എന്ന പേരിൽ എല്ലാദിവസവും വായനാ പ്രവർത്തനങ്ങൾ നൽകി വരുന്നു

ഇംഗിഷ് അസ്സെംബ്ലി

എല്ലാ ആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസ്സെംബ്ലി നടത്തുന്നു

എൽ എസ് എസ് പരിശീലനം

നാലാം ക്ലാസ്സ്‌സിലെ കുട്ടികൾക്ക് അധ്യയന സമയത്തിലുപരി ദിവസവും ഓരോ മണിക്കൂർ വീതം വിഷയ അടിസ്ഥാനത്തിൽ എൽ എസ് എസ് പരിശീലന  ക്ലാസുകൾ  നടത്തിവരുന്നു

വിദ്യാരംഗം,

സ്കൂൾ തല തിരഞ്ഞെടുക്കലിന് ശേഷം സാഹിത്യാഭിരുചിയുള്ള കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമാക്കുകയും സ്‌കൂൾ തല മത്സരങ്ങൾ  സംഘടിപ്പിക്കുകയും ഒന്ന്,രണ്ടു സ്ഥാനങ്ങൾക്ക് അർഹരായവരെ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു

വിജ്ഞാനോത്സവം

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ തല യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിക്കുകയും  തെരഞ്ഞെടുക്കപ്പെട്ട  5 കുട്ടികൾക്ക് പഞ്ചായത്തുതല  യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണത്തോടെ ഈ വർഷത്തെ ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിചു.സ്‌കൂൾ അങ്കണത്തിൽ അധ്യാപികയായ റ്റിറ്റു മോൾ   വൃക്ഷതൈ നട്ടു.നന്ദിയോട്  കൃഷി ഭവന്റെ  ആഭിമുഖ്യത്തിൽ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും എന്റെ മരം പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈ  വിതരണം നടന്നു.ഒപ്പംവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വന നശീകരണം കൊണ്ടുള്ള ദോഷത്തെ കുറിച്ചും  സ്‌കൂൾ PTA  പ്രസിഡന്റ്

ശ്രീ .അനൂപ്  ഒ രു ബോധവൽക്കരണ  ക്‌ളാസ് സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു .