എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജനുവരി

23:10, 2 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFCGHS THRISSUR (സംവാദം | സംഭാവനകൾ) (''''ലിറ്റിൽ കൈറ്റ്സ് മുന്നോട്ട്''' ലഘുചിത്രം|224x224ബിന്ദു|22053 _ 2026 റോബോട്ടിക്സ് ക്ലാസ് തൃശൂർ - ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ഹോളി ഫാമിലി വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് മുന്നോട്ട്

22053 _ 2026 റോബോട്ടിക്സ് ക്ലാസ്

തൃശൂർ - ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ഹോളി ഫാമിലി വിദ്യാലയത്തിൽ ജനുവരി 7 ന് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.


സ്കൂൾ വാർഷികാഘോഷം

22053- 2026 വാർഷികാഘോഷം

ജനുവരി 10 ശനിയാഴ്ച്ച ചെമ്പൂക്കാവ് ഹോളി ഫാമിലി കോൺവൻ്റ് വിദ്യാലയങ്ങളുടെ വാർഷികാഘോഷങ്ങൾ ഡിവിഷൻ കൗൺസിലർ സുബി ബാബു ഉദ്ഘാടനം ചെയ്തു. നവജ്യോതി പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും കോർപറേറ്റ് മാനേജരുമായ സിസ്റ്റർ ജെസിൻ തെരേസ് അധ്യക്ഷത വഹിച്ചു.

സിനിമാ താരം കാതറിൻ മരിയ ജയിംസ്, പ്രിൻസിപ്പൽ സിസ്റ്റർ പാവന റോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി എന്നിവർ പ്രസംഗിച്ചു . വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹോളി ഫാമിലിയുടെ തിളക്കം

22053 2026 ബാൻ്റ് മേളം

തൃശ്ശൂർ - ജനുവരി 14, 15, 16, 17, 18 തിയ്യതികളിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹോളി ഫാമിലി സ്കൂളിലെ വിദ്യാർത്ഥികൾ ബാൻ്റ് മേളം, നാടൻപാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, കഥകളി ഗ്രൂപ്പ്, ഹിന്ദി ഉപന്യാസരചന എന്നീ വിഭാഗങ്ങളിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി.


കായിക മത്സരങ്ങളിൽ ഹോളി ഫാമിലിയുടെ നേട്ടം

തൃശ്ശൂർ ഈസ്റ്റ് ഉപജില്ല എൽപി , യു പി വിഭാഗം കിസ്സീസ് മത്സരങ്ങളിൽ ഹോളി ഫാമിലി വിദ്യാലയത്തിലെ ആരാധ്യ പി.എസ് ( യു പി) പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ് ജംബിൽ ഗായത്രി പി. ആർ (യുപി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിലും  50 മീറ്റർ ഓട്ടത്തിലും ദേവിക വി. ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ പി മിനി 50 മീറ്റർ ഓട്ടത്തിൽ ശിവാനി പി.ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


രക്ഷിതാക്കൾക്കായി  ബോധവൽക്കരണ ക്ലാസ്

22053 _ 2026 എഐ ബോധവൽക്കരണ ക്ലാസ്

തൃശ്ശൂർ - ഹോളി ഫാമിലി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.