ഉള്ളടക്കത്തിലേക്ക് പോവുക

ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ സലീം താഴെ കോറോത്ത് പരിപാടി ഉദ്ഘാടന് ചെയ്തു.ഒന്നാം വാർഡ് മെമ്പർ ശ്രീമതി സബിത മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ മോഹനൻ അധ്യക്ഷം വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബീന സ്വാഗതം നേർന്ന് സംസാരിച്ചു.പ്രമുഖവ്യക്തികൾ പരിപാടിക്ക് ആശംസകൾ നേർന്നു നവാഗതരായ കുട്ടികൾക്ക് കുട,ബാഗ്,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.


പരിസ്ഥിതിദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വാർഡ് മെമ്പർ ശ്രീമതി സബിത വി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ്,പരിസ്ഥിതിദിന കവിത,കഥ,റാലി എന്നിവയും സംഘടിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,സോഷ്യൽസയൻസ് ക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,ഗണിത ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടേയും പ്രവ൪ത്തന ഉദ്ഘാടനം സാമൂഹ്യസാംസ്കാരികപ്രവ൪ത്തകൻ ശ്രീ നീലാംബരൻ നി൪വ്വഹിച്ചു.കുട്ടികൾക്കായി പഠനകളരിയും സംഘടിപ്പിച്ചു.കുട്ടികളെ പാഠ്യപ്രവ൪ത്തനങ്ങളിൽ തത്പരരാക്കാൻ സഹായിക്കുന്ന നിരവധി പ്രവ൪ത്തനങ്ങൾ ഇതോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന എൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീമതി വിജി എം നന്ദി പറഞ്ഞ് സംസാരിച്ചു.



യോഗ ദിനം

ശരിയായ ആരോഗ്യത്തിന് ശരിയായ വ്യായാമം

യോഗ ദിനത്തിൽ യോഗ പരിസാലകൻ ശ്രീ ബാലകൃഷ്ണൻ അവ൪കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.ശരീരത്തിനൊപ്പം മനസ്സിനും ഏകാഗ്രത നൽകാൻ കുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെട്ടു.കൂടാതെ കുട്ടികൾക്ക് യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും നൽകി.

കുട്ടികൾക്കൊരു കരുതൽ

കുട്ടികളുടെ സുരക്ഷ ഉരപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവ൪ത്തനങ്ങളിൽ അകപ്പെടാതിരിക്കുന്നതിനുമായിസ്കൂൾ സേഫ്റ്റി കമ്മിറ്റി ,സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവയുടെ രൂപൂകരണം സ്കൂളിൽ നടന്നു.ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഫ൪,രക്ഷിതാക്കൾ,,പരിസരവാസികൾതുടങ്ങിയവ൪ യോഗത്തിൽ പങ്കുചേ൪ന്നു.