ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം

2024-25 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബിൻ്റെ ഉദ്ഘാടനം ജൂൺ 26 ഉച്ചയ്ക് 2.00 മണിക്ക് Deputy Headmistress ശ്രീമതി ശുഭ പി.പി ടീച്ചറിൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.ഗണിത കബ് കൺവീനർമാരായ ശ്രീമതി മെർലിൻ പിവില്യം, ശ്രീമതി ഷിമ ആന്റണി എന്നീ അധ്യാപകർ തിരികൊളുത്തി ഉദ്ഘാടനം നടത്തുകയുണ്ടായി .ഗണിതക്ലബിൻ്റെ ആവശ്യകത എന്തെന്നും അതിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമെന്നും ശ്രീമതി മെർലിൻ വില്യം ടീച്ചർ വിശദീകരിച്ചു.തുടർന്ന് യുപി വിഭാഗത്തിൽ നിന്നും അർജുൻ കൃഷ്ണ എംപിയും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ആർദ്ര സിപിനും ക്ലബ്ബ് സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ടു.കുമാരി ലക്ഷ്മി ബൈജു ശ്രീനിവാസ രാമാനുജനെ  കുട്ടികൾക്ക് പരിചയപ്പെടുത്തി.ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കുമാരി ഫാത്തിമ റിഫ പസിൽ അവതരിപ്പിച്ചു.എല്ലാ ഗണിതാ അധ്യാപകരും ഈ യോഗത്തിൽ പങ്കെടുത്തു.ജൂലൈ രണ്ടാം വെള്ളിയാഴ്ച ഗണിത ചരിത്ര ക്വിസ് നടത്തപ്പെടുന്നതാണെന്നും എല്ലാ കുട്ടികളും ഇതിനായി ഒരുങ്ങി വരണമെന്നും മറ്റു കുട്ടികളെയും ഇതിലേക്ക്  കൂട്ടിക്കൊണ്ടു വരണം എന്നും കുട്ടികളോട് കൺവീനർ ആവശ്യപ്പെട്ടു.യോഗം 3:15ന് അവസാനിച്ചു.