ഉള്ളടക്കത്തിലേക്ക് പോവുക

എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

2024-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

മേൽമുറി എം.എം.ഇ.ടി. ഹൈസ്കൂളിൽ, മാറിയ ഐ.ടി. പാഠപുസ്തകത്തിനനുസരിച്ച് ഐ.ടി. ലാബിലേയും ഹൈടെക് ക്ലാസ് മുറികളിലേതുമായി നൂറോളം കമ്പ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യൽ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് പൂർത്തിയാക്കി. 15 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ഇൻസ്റ്റലേഷൻ ക്യാമ്പിന് കൈറ്റ് മാസ്റ്റർ ഇ.സി മുസ്തജിബ്, കൈറ്റ് മിസ്ട്രസ് പി.എൻ. സൗദാബി, ഐ.ടി ടീച്ചർ ഷാനി എന്നിവർ നേതൃത്വം നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ് - എം എം ഇ ടി മേൽമുറി
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - എം എം ഇ ടി മേൽമുറി

റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ 596 പത്താം ക്ലാസ് കുട്ടികൾക്ക് വിവിധ ബാച്ചുകളായി,

റോബോട്ടിക്സ് പാഠഭാഗങ്ങളുടെ പരിശീലനം നൽകി. കൈറ്റ് മെൻറർമാരായ മുസ്തജിബ്, സൗദാബി എന്നിവർ നേതൃത്വം നൽകി
robotics class for std 10
robotics training for LK members