ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ലിറ്റിൽകൈറ്റ്‌സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
Sudhan Manathil <sudhanmv@gmail.com> 1:04 PM (3 hours ago) to sudhansagar
ലിറ്റിൽ കൈറ്റ്സ്
ജി എച്ച് എസ് എസ് കാടഞ്ചേരി സ്കൂൾ :
സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം
പ്രവർത്തനം 1 : സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം
ജി എച്ച് എസ് എസ് കാടഞ്ചേരി സ്‌കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി അംഗങ്ങൾ പ്രതിജ്ഞ എടുക്കുകയും അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
അന്നേദിവസം സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ലൈവ് ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. ഓരോ ക്ലാസുകളിലും അഞ്ച് ചോദ്യങ്ങൾ ചോദിച്ച് അതിന് ഉത്തരം പറയുന്ന വിദ്യാർത്ഥിക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്.
നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ എന്ന ക്യാമ്പയിൻ ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ നടത്തുകയുണ്ടായി. വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വീഡിയോകളും അവയുടെ ഡെമോൺസ്‌ട്രേഷനുകളും പ്രദർശിപ്പിച്ചു.
പ്രവർത്തനം 1 : ബ്ലോക്ക് കോഡിങ് & Scratch ഗെയിം നിർമ്മാണം
സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ബ്ലോക്ക് കോഡിങ്ങിനെ കുറിച്ചും, Scratch എന്ന ബ്ലോക്ക് കോഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കോഡിങ് പരിശീലിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കൊണ്ട് ലളിതമായ ഗെയിമുകൾ നിർമ്മിപ്പിക്കുകയും, മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് സമ്മാനദാനം നൽകുകയും ചെയ്തു. ---
പ്രവർത്തനം 2 : ഇലക്ട്രോണിക്സ് & റോബോട്ടിക്സ് പരിചയം (Arduino UNO)
യുപി വിഭാഗം കുട്ടികൾക്ക് ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ സാങ്കേതികവിദ്യകളെ കുറിച്ച് പരിചയപ്പെടുത്തി. Arduino UNO ഉപയോഗിച്ച് LED ബൾബ് കത്തിക്കുന്ന പ്രായോഗിക പരിശീലനവും നൽകി.
പ്രവർത്തനം 3 : നെൽകൃഷി – കർഷക അഭിമുഖവും ഡോക്യുമെൻ്ററിയും
പ്രാദേശികമായി കൃഷി ചെയ്യുന്ന നെൽകൃഷിയെ കുറിച്ച് അടുത്തറിയുന്നതിനായി സ്കൂളിന് സമീപമുള്ള കർഷകനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻ്റർവ്യൂ ചെയ്തു. കൃഷിയുടെ പ്രയോഗരീതികളും കർഷകർ നേരിടുന്ന വെല്ലുവിളികളും രേഖപ്പെടുത്തി ഒരു ഡോക്യുമെൻ്ററിയായി തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.
പ്രവർത്തനം 4 : പബ്ലിക് അവയർനെസ് – സൈബർ സുരക്ഷ
സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിലെ ആളുകളെ സൈബർ മേഖലയിലുള്ള തട്ടിപ്പുകളെ കുറിച്ചും അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.