ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സർഗാത്മക കുറിപ്പുകൾ
ഒന്നാം ക്ലാസുകാരൻ ലക്ഷിത് പിതാവിനോടൊപ്പം സ്കൂളിലെത്തിയിരുന്നു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ലക്ഷിതിന്റെ സർഗാത്മക കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നുവെന്ന സന്തോഷ വർത്തമാനം പങ്കിടാനാണ് അവരെത്തിയത്. ഒന്നാം ക്ലാസുകാരന്റെ അക്ഷര ചിത്രങ്ങൾ എന്ന പേരിലാണ് പുസ്തകം മഷി പുരളുന്നത്. നിമ ബുക്സാണ് പ്രസാധകർ. അച്ചടിക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയായി. അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും അതിരുകളില്ലാത്ത പിന്തുണയാണ് പുസ്തക പ്സിദ്ധീകരണത്തിന്
പിന്നിൽ. ഒരു ഒന്നാം ക്ലാസുകാരൻ സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന അഭിമാനാർഹമായ നേട്ടവും കൂടി ഇതോടെ നമ്മുടെ വിദ്യാലയം സ്വന്തമാക്കുകയാണ്. ലക്ഷിതിന്റെ അക്ഷരോത്സാഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഗവ. യു.പി. എസ് നേമം
നാടിൻ്റെ അഭിമാന വിദ്യാലയം