ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വൈ ഐപി ശാസ്ത്ര പഥം

കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈ ഐപി ശാസ്ത്ര പഥം ജില്ലാതല മത്സരത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾ 25,000 രൂപ ക്യാഷ് പ്രൈസ് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യോഗ്യത നേടി. ലിറ്റിൽ കൈറ്റ് സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്.

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജിഎച്ച്എസ്എസ് കൊടുവള്ളി.

കൊടുവള്ളി:പൊതുവിദ്യാഭ്യാസ മേഖലയിലെ  മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി തെരഞ്ഞെടുക്കപ്പെട്ടു. പാഠ്യപാഠേതര  പ്രവർത്തനങ്ങളുടെ മികവുകളും നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് ഈ വലിയ അംഗീകാരത്തിന് തെരഞ്ഞെടുക്കാൻ കാരണമായത് . മികച്ച ലൈബ്രറി ,ലാബുകൾ, റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീ ഡി പ്രിൻറിങ്ങ് പരിശീലനം നൽകുന്ന അടൽ ടിക്ങറിങ് ലാബ്, മെഷീൻ ലേർണിംഗ് ,വെർച്ചൽ റിയാലിറ്റി ഐ ഒ ടി തുടങ്ങിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ് കരകൗശല വസ്തുക്കളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന ക്രിയേറ്റീവ് കോർണർ അന്തരീക്ഷത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന വെതർ സ്റ്റേഷൻ, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന തുമ്പൂർ കുഴി, സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നിവയെല്ലാം സ്കൂളിൻറെ വേറിട്ട മികവുകളാണ് . അയൽപക്ക വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലനം ., കൊടുവള്ളി സബ് ജില്ലയിലെ സയൻസ് ടീച്ചേഴ്സിനുള്ള ഇലക്ട്രോണിക്സ് റോബോട്ടിക്സ് പരിശീലനം കാലിക്കറ്റ് യൂണിവേഴ്സിറ്റി, എൻ ഐ ടി കോഴിക്കോട് എന്നിവയുമായി സഹകരിച്ചു കൊണ്ടുള്ള സ്കൂളിലെ പ്രവർത്തനങ്ങൾ ,അനിയത്തിക്ക് ഒരു വീട് പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യുന്ന പ്രവർത്ത തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൻറെ മുൻനിരയിലേക്ക് എത്തിച്ചു. ദേശീയ തരത്തിൽ നടത്തുന്ന സ്കൂൾ ഇന്നവേഷൻ മാരത്തണൺ, എടിഎൽ മാരത്തൺ എന്നിവയിലും കേരള ഡെവലപ്മെന്റ് ഇന്നവേഷൻ കൗൺസിലിന്റെ കീഴിലുള്ള  വൈ ഐ പി നിലം തുടർച്ചയായിട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന വിജയം എടുത്ത് പറയാവുന്നതാണ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം സ്കൂളിനെ മികവുറ്റതാക്കി . ഹയർസെക്കൻഡറി പ്രിൻസിപ്പാൾ രഞ്ജിത്ത് .ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ , പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ്, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു