ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.രമേശ്. എൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീം അൻസാരി, പി കെ ബാല സുബ്രഹ്മണ്യൻ എംടിയെ പ്രസിഡന്റ്, എസ് ആർ ജി കൺവീനർ എന്നിവർ നന്ദി പറഞ്ഞു. പ്രോഗ്രാം കലണ്ടർ പ്രകാശനം നടത്തി. സ്കൂളിന്റെ പേര് എഴുതിയ പേന സമ്മാനമായി നൽകി.



[https://www.instagram.com/reel/DMFAQwMTqLw/?igsh=MXc2eHVmMDQ5ZjQwOA==
വീഡിയോ]
പരിസ്ഥിതിദിനം
പരിസ്ഥിതി ദിനത്തിൽ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായപരിസ്ഥിതി ദിനത്തിൽ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായ സജിനി, ഗോപി, ബഷീർ എന്നിവരെ ആദരിച്ചു സജിനി ഗോപി ബഷീർ എന്നിവരെ ആദരിച്ചു.പരിസ്ഥിതി ദിനത്തിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ വിതരണം യുവകർഷക ജേതാവായ മുഹമ്മദ് ഷാ നിർവഹിച്ചു. അയൽപക്ക സ്കൂളിൽ( ജിഎൽപി സ്കൂൾ പടിഞ്ഞാറ്റുമുറി, കവളപ്പാറ ഈസ്റ്റ് സ്കൂൾ, പടിഞ്ഞാറേകുണ്ട് സ്കൂൾ) സന്ദർശനം നടത്തി സീറ്റ് ബോൾ വിതരണം ചെയ്തു. സ്കൂൾ സന്ദർശനത്തിൽ NGC, JRC, കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ ഉപയോഗവും പ്രാധാന്യവും വിശദീകരിച്ചു. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. സ്കൂൾ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ എൻജിസി കൺവീനർ സ്വാഗതം പറഞ്ഞു. ഷംന ടീച്ചർ അധ്യക്ഷത വഹിക്കുകയും ഷമീമ ടീച്ചർ നന്ദി പറയുകയും ചെയ്തു. രമേശ് സാർ ,അൻവർ സാർ, ഷംസുസ്സമാൻ സാർ എന്നിവർ ആശംസ അറിയിച്ചു. ക്യാമ്പസിലെ വുമൺസ് അക്കാദമിയിലേക്ക് ഒരു ഇൻഡോർ പ്ലാന്റ് സമ്മാനം നൽകുകയും ചെയ്തു. പരിസ്ഥിതി ദിന സന്ദേശം എച്ച്.എം. രമേശ് സാറിന് രമേ സാറിനെ കൈമാറുകയും ചെയ്തു.


[https://www.instagram.com/reel/DMFAQwMTqLw/?igsh=MXc2eHVmMDQ5ZjQwOA==
വീഡിയോ]
ബക്രീദ് ദിനം
ബക്രീദ് ദിനവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.ക്ലാസ് അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുത്തു. കുട്ടികളുടെ ഒപ്പനയും ടീച്ചർമാരുടെ ഒപ്പനയും നടക്കുകയുണ്ടായി അന്നേദിവസം തന്നെ കുട്ടികൾക്ക് തേങ്ങ ചോറും ചിക്കൻ കറിയും നൽകുകയുണ്ടായി.
[https://www.instagram.com/reel/DMFAd0BT7OI/?igsh=aXl0cXBmeGcyenF3
വീഡിയോ]
ലോക രക്തദാനദിനം
ജൂൺ 14 ലോക രക്തദാന ദിനത്തിൽ സ്കൂൾതല പോസ്റ്റർ രചന മത്സരം നടത്തി. ധാരാളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ ഫസ്റ്റ് ഫാത്തിമ ഇതാ മത്സരത്തിൽ ഫസ്റ്റ് ഫാത്തിമ റിദവാ ഈ.സി നേടി.
ലോകലഹരി വിരുദ്ധദിനം
ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് നൽകി. റിട്ടയേർഡ് എസ് ഐ മുഹമ്മദ് യൂസുഫ് മലപ്പുറം ആണ് ക്ലാസെടുത്തത്. അദ്ദേഹം തന്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളും കേസുകളും കുട്ടികളുമായി പങ്കുവെച്ചു.
വായന വാരാഘോഷം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനക്കൂട്ടം എഴുത്തുകൂട്ടത്തിന്റെയും ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും എഴുത്തുകാരനും നാടൻപാട്ട് കലാകാരനും പടിഞ്ഞാറ്റുമുറി ബിഎഡ് സെന്റർ പ്രസിഡന്റുമായ ഗോപാലൻ സാർ നിർവഹിച്ചു. 'വായന വഴികൾ -ഗ്യാലറി' സംഘടിപ്പിച്ചതിലൂടെ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്താനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. പുസ്തക പ്രദർശനം ഉദ്ധരികൾ പ്രദർശനം, പോസ്റ്റർ രചന മത്സരം, പുസ്തകപരിചയം, അടിക്കുറിപ്പ് മത്സരം, എഴുത്തുപെട്ടി ,കവിത രചന, കഥാരചന, പുസ്തകാസ്വാദനം, ക്വിസ്, ഗ്രന്ഥശാല സന്ദർശനം, മലയാള സർവ്വകശാല സന്ദർശനം, തിരൂർ തുഞ്ചൻപറമ്പ് സന്ദർശനം, അനുഭവക്കുറിപ്പ് മത്സരം, പ്രസംഗമത്സരം ,ക്ലാസ് ലൈബ്രറി ശാക്തീകരണം, വായനാദിനപതിപ്പ് നിർമ്മാണം, ചിത്രരചന പെൻസിൽ ജലച്ചായ മത്സരങ്ങൾ, എഴുത്തുകൂട്ടത്തിന്റെ കയ്യെഴുത്തു മാസിക, പുസ്തക വീട്, എന്റെ വളരുന്ന പുസ്തകം, അധ്യാപകരുടെ വായനക്കൂട്ടം, സർഗോത്സവം ,ലൈബ്രറി വിതരണം തുടങ്ങിയ വിവിധതരം പരിപാടികളും മത്സരങ്ങളും നടത്തി. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്തു.
