ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 2 പ്രവേശനോത്സവം - 2025

ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9:30 ന് ആരംഭിച്ചു. പ്രവേശനോത്സവ പരിപാടികൾ ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി എ ൻ മിഥുൻ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ശ്രീ പുഷ്പാംഗതൻ അധ്യക്ഷത വഹിക്കുന്ന

പ്രസ്തുത മീറ്റിംഗിൽ SNDP യൂണിയൻ ചെയർമാൻ ശ്രീ കെ കെ കർണ്ണൻ അവർകൾ  പുസ്തക വിതരണവും  പി ടി എ പ്രസിഡന്റ് ശ്രീ ജയൻ കെ എസ്  യൂണിഫോം വിതരണവും നടത്തി .  പ്രധാനാധ്യാപിക സീനി  പീതൻ സി ,  പ്രിൻസിപ്പൽ എ ൻ  വി ബാബുരാജൻ എന്നിവർ ആശംസകൾ അറിയിച്ചു

ജൂൺ 3 നവീകരിച്ച ലാബിന്റെ ഉദ്ഘാടനം

ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം 03/06/25  ചൊവാഴ്ച പെരുമ്പാവൂർ എ എസ്  പി ശക്തി സിംഗ് ആര്യ നിർവഹിച്ചു.  ഈ കാലഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ പഠിക്കേണ്ടതിന്റെ ആവശ്യകതഎ കുറിച്ച് സംസാരിച്ചു, മാനേജർ  പുഷ്പാംഗതൻ, പ്രധാന അദ്ധ്യാപിക സിനി പീതൻ സി  എന്നിവർ ആശംസകൾ അറിയിച്ചു

ജൂൺ 3 ലഹരിക്കെതിരെ…..

ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിൽ 03/06/25  ഇൽ say no to drugs campaign ന്റെ ഭാഗമായി മയക്കുമരുന്ന്, ട്രാഫിക് റൂൾസ്, മൊബൈൽ വിനിയോഗം ദൂഷ്യഫലങ്ങൾ എന്നിവയെ കുറിച്ച് Adv. ഷാൻലി സർന്റെ   നേതൃതത്തിൽ കൗൺസിലിങ് ക്ലാസ് നടന്നു . ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന ക്ലാസ്സിൽ കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും ഡ്രഗ്സ് ഉപയോഗത്തിന്റെ ദൂഷ്യവസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു . ക്ലാസിനു ശേഷം ഫാത്തിമ നൗറിൻ നന്ദി രേഖപ്പെടുത്തി

ജൂൺ 3 വിജയത്തിളക്കം......

ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ മെറിറ്റ് ഡേ 03/06/2025 സ്കൂൾ സെൻട്രൽ സ്റ്റേജിൽ വച്ച് നടന്നു. എസ് എസ് എ ൽ സി ., പ്ലസ് 2, യു എസ് എസ് , പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആചരിക്കുന്ന ചടങ്ങിൽ  ശക്തി സിംഗ് ആര്യ എ എസ് പി  പെരുമ്പാവൂർ , മനോജ് മൂത്തേടൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കെ കെ കർണൻ ചെയർമാൻ കുന്നത്തുനാട് SNDP യൂണിയൻ  എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 16 സൈബർ സുരക്ഷ ക്ലാസ്

ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി  സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 19/6/25 വ്യാഴാഴ്ച സൈബർ  സുരക്ഷ ക്ലാസ് നടത്തി. സൈവ് സെക്യൂരിറ്റി വിങ്ങ് ഓഫീസർ ആയ ആൽബിൻ പീറ്റർ സാർ ആണ് ക്ലാസ് നടത്തിയത് . ഏകദേശം 2മണിക്കൂർ നീണ്ട ക്ലാസ് കുട്ടികൾക്ക് അറിവിനോടൊപ്പം സൈബർ ചതിക്കുഴികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ്  ആയിരുന്നു

Be A Hero ക്യാംപെയ്ൻ

ജൂൺ 21 യോഗദിനം   ശ്രീ മോഹൻലാലിനോടൊപ്പം    

ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്  നടത്തിയ be a hero ക്യാംപെയ്ൻ പ്രോഗ്രാമിൽ പങ്കെടുക്കാനും അദ്ദേഹത്തോടൊപ്പം യോഗാഭ്യാസം ചെയ്യാനും ഉള്ള അസുലഭ അവസരം ലഭിച്ചു

ജൂലൈ 5 ബഷീർ ദിനാചരണം

ബഷീർദിനാചരണം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു . വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വേഷവിധാനം ചെയ്തു സ്കൂളിൽ എത്തി . വൈക്കം മുഹമ്മദ് ബഷീറിനേയും അദ്ദേഹ ത്തിന്റെ കൃതികളേയും ആസ്പദമാക്കി നടത്തിയ ക്വിസ്മത്സരത്തിൽ

അമല ആൻ  ജോബി അനാമിക എ ആർ ,ഗ്ലാഡ്വിൻ കെ ജിഫിൻ എന്നി കുട്ടികൾ വിജയികളായി.

ജൂലൈ 16 രക്ഷകർത്തൃ ശക്തീകരണം

മക്കളുടെ വളർച്ചയിൽ, വികസനത്തിൽ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പങ്കാളിയാവാനും ഒപ്പം മികച്ച രക്ഷാകർതൃതം നല്കാനും   ശ്രീ വി കെ സുരേഷ് ബാബു നയിച്ച ക്ലാസ് 16/7/25 നു  നടന്നു .

ജൂലൈ 21  സ്കൂൾതലശാസ്ത്രമേള

ജൂലൈ 25 ന്യൂട്രിഷൻ ഗാർഡൻ വിളവെടുപ്പ്

ആഗസ്റ്റ് 14 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം

79 ത് സ്വാതന്ത്ര്യദിനം സ്കൂൾ മാനേജർ പിടിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ എച്ച്എം സിനി ടീച്ചർ, പ്രിൻസിപ്പൽ ബാബുരാജ് സാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം  നൽകി . ദീപ ടീച്ചർ ക്വിസ് കോമ്പറ്റീഷൻ നടത്തി സമ്മാനം നൽകുകയുണ്ടായി. മധുര പലഹാര വിതരണവും നടന്നു

ആഗസ്റ്റ് 18 പാദവാർഷിക പരീക്ഷ

ആഗസ്റ്റ് 27 ഓണാഘോഷം

ഒക്ടോബർ 2 ഗാന്ധി ജയന്തി

ഗാന്ധിജിയുടെ 155 ജന്മദിനം ആയ ഒക്ടോബർ 2 എല്ലാ വർഷത്തെയും പോലെ സേവന ദിനമായി ആചരിക്കുകയുണ്ടായി. സർവ്വമത പ്രാർത്ഥന, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ സ്കൗട്ട് ഗൈഡ് റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് നടന്നത്

നവംബർ 1 എറണാകുളം ജില്ല  ചാമ്പ്യന്മാരായി

ഇന്ത്യൻ   സെപക് താക്രോ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സെപാക്  താക്രോ മത്സരം. ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ ഒക്കലും , ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന 20-മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻസി 2025 നവംബർ 1,2 തിയതികളിലായി ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നുസംസ്ഥാനതല sepak takraw ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഒക്കൽ ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ മാനേജർ , ജോബി വാളൂകാരൻ എന്നിവർ ചേർന്ന്  ട്രോഫി നൽകി. 14 ജില്ലകളിൽ നിന്നും 400 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ തൃശ്ശൂരിന്റെ പരാജയപ്പെടുത്തിയാണ് എറണാകുളം വിജയിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി.

ജീവിതനിലവാരം മെച്ചപ്പെടുത്താം 'യോഗയിലൂടെ '

ലോകം മുഴുവൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യോഗ -ശാരീരിക ആരോഗ്യത്തിനും കോൺഫിഡൻസ് വർധിപ്പിക്കാനും ,പഠന നിലവാരം ഉയർത്താനും  ഇങ്ങനെ നൂറുകണക്കിന് ഗുണങ്ങളുള്ള യോഗ ജീവിതനിലവാരം മെച്ചപ്പെടുത്താൻ എല്ലാവർക്കും വളരെയധികം പ്രയോജനകരമാണ്. കുട്ടികളുടെ ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിച്ച് കൂടുതൽ മാർക്ക് വാങ്ങാനും  നല്ല അച്ചടക്കതോടെ തന്നെ ജീവിതവിജയം കൈവരിക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു. 2025 26 അധ്യായനവർഷത്തെ യോഗയുടെ പ്രവർത്തനങ്ങൾ ശ്രീമതി ടി എൻ ലീജി ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നുവരുന്നു.വിവിധയോഗ കോമ്പറ്റീഷനുകളിൽ പങ്കെടുത്ത് കുട്ടികൾക്ക്  സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് ഈ വർഷത്തെ - കേരള സ്കൂൾസ് സംസ്ഥാനതല യോഗ കോമ്പറ്റീഷനിൽ നിരഞ്ജന എസ് നായർ, അമേയ വിനീഷ്, ശിവാനി വിനീഷ്, അലോണ വിനു, അർച്ചന സുരേഷ് എന്നിവരെ പങ്കെടുപ്പിച്ചു .

നിരഞ്ജന എസ് നായർ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ യോഗ അസോസിയേഷൻ ഓഫ് കേരളയുടെ കീഴിലുള്ള സംസ്ഥാനതല മത്സരത്തിലും പങ്കെടുത്തു

ശാസ്ത്രമേള

പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം വർക്കിംഗ് മോഡലിൽ ധ്യാൻ വിനായക് ,മാധവ് രതീഷ് എന്നീ കുട്ടികൾക്ക് സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു. HS വിഭാഗത്തിൽ ഇലക്ട്രോണിക്സിൽ അനാമിക എൻ.എസ്  തേഡ് എ ഗ്രേഡ് നേടി. ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്,റിസർച്ച് ടൈപ്പ് പ്രോജക്ട്,ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ലഭിച്ചു

ഗണിത ശാസ്ത്രമേള

21/ 10/ 2025  കൂവപ്പടി ഗണപതി വിലാസം സ്കൂളിൽ വച്ച് നടന്ന പെരുമ്പാവൂർ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്തമാക്കി. കൂടാതെ UP  വിഭാഗത്തിൽ 3 first, 2 Agrade ഉം ഉൾപ്പെടെ OVER ALL  FIRST ഉം,  HS വിഭാഗത്തിൽ 3 First, 4 Second, 1 Third, 4 A grade ഉം ഉൾപ്പെടെ OVER ALL FIRST ഉം  നേടി.   മത്സരിച്ച എല്ലാ വിഭാഗത്തിലും A Grade നേടാൻ സാധിച്ചു.

സബ്ജില്ല സാമൂഹ്യ ശാസ്ത്രമേള

പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം   4ഇനങ്ങളിലായി_മത്സരിച്ച വിദ്യാർത്ഥികൾക്ക് 2 ഇനങ്ങൾക്ക് ബിഗ്രേഡ്, ഒരു ഇനത്തിന് Agrade ലഭിക്കുകയുണ്ടായി. HS വിഭാഗത്തിൽ 7 ഇനങ്ങളിലായി മത്സരിച്ച വിദ്യാർത്ഥികളിൽ 6 ഇനങ്ങളിൽ എ ഗ്രേഡ്യും 1 ഇനത്തിൽ ബി ഗ്രേഡും ലഭിക്കുകയുണ്ടായി

വിദ്യാരംഗം കലാസാഹിത്യ വേദി

പെരുമ്പാവൂർ ഉപജില്ല സർഗോത്സവം-2025
വിജയികൾ
UP വിഭാഗം
ചിത്രരചന (പെൻസിൽ) 1st അഭിരാമി സനിൽകുമാർ
കാവ്യാലാപനം 3rd ആരാധ്യ അനീഷ്
HS വിഭാഗം
ചിത്രരചന (വാട്ടർ കളർ) 1st സെറ ഷിബു 3rd ആര്യ രമേഷ്
നാടൻ പാട്ട് 2nd അർച്ചന കെ എം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float